വാര്‍ത്ത വായിക്കുന്നതിനിടെ അവതാരകയ്ക്ക് മുന്നിലേക്ക് ഓടിയെത്തിയ മകന്‍; വീഡിയോ

Published : Oct 10, 2019, 04:17 PM IST
വാര്‍ത്ത വായിക്കുന്നതിനിടെ അവതാരകയ്ക്ക് മുന്നിലേക്ക് ഓടിയെത്തിയ മകന്‍; വീഡിയോ

Synopsis

കോര്‍ട്ട്നി ക്യൂബ് ലൈവായി വാര്‍ത്ത വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവതരണം പകുതിയായതിനിടയിലാണ് അത് സംഭവിച്ചത്. ക്യാമറയ്ക്ക് മുന്നിലേക്ക് കോര്‍ട്ട്നിയുടെ മകന്‍ ഓടിയെത്തി.   

ന്യൂയോര്‍ക്ക്: ബിബിസിയില്‍ വാര്‍ത്താ വിശകലനം നല്‍കുന്നതിനിടെ അതിഥിയുടെ അടുത്തേക്ക് പാഞ്ഞുവന്ന കുട്ടികളെ ആരും മറന്നുകാണില്ല, സമാനമായ അനുഭവമാണ് എംഎസ്എന്‍ബിസിയിലെ വാര്‍ത്താവതാരകയ്ക്ക് സംഭവിച്ചത്. കോര്‍ട്ട്നി ക്യൂബ് ലൈവായി വാര്‍ത്ത വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അവതരണം പകുതിയായതിനിടയിലാണ് അത് സംഭവിച്ചത്. ക്യാമറയ്ക്ക് മുന്നിലേക്ക് കോര്‍ട്ട്നിയുടെ മകന്‍ ഓടിയെത്തി. സിറിയയില്‍ തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തെക്കുറിച്ചായിരുന്നു കോര്‍ട്ട്നി വിശദീകരിച്ചുകൊണ്ടിരുന്നത്. ഇതിനിടെയായിരുന്നു സംഭവം. അമ്മയെ തലോടി വിളിക്കുകയായിരുന്നു റയാന്‍. 

'എക്സ്ക്യൂസ് മി, എന്‍റെ മകന്‍ ഇവിടെയുണ്ട്' എന്ന് ഇതിനിടയില്‍ ചിരിച്ചുകൊണ്ട് കോര്‍ട്ട്നി പറഞ്ഞു. എന്നാല്‍ പിന്നെയും അവര്‍ വിഷയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. അപ്പോഴേക്കും സ്ക്രീനില്‍ ഗ്രാഫിക്സ് എത്തി. എംഎസ്എന്‍ബിസി തന്നെയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്. ഇരുപതുലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു. 

ജോലി ചെയ്യുന്ന അമ്മമാരുടെ ജീവിതത്തെക്കുറിച്ചാണ് ഇതില്‍ പലരും കമന്‍റ് ചെയ്തത്. ബ്രേക്കിംഗ് ന്യൂസ് അവതരിപ്പിക്കുന്നതിനിടെ ചില അപ്രതീക്ഷിത ബ്രേക്കിംഗ് ന്യൂസുകള്‍ സംഭവിക്കാറുണ്ട്'' എന്നാണ് വീഡ‍ിയോ പങ്കുവച്ചുകൊണ്ട് എംഎസ്എന്‍ബിസി കുറിച്ചത്. 

PREV
click me!

Recommended Stories

മകളുടെ ആദ്യ ആർത്തവം ആചാരത്തോടെ ആഘോഷമാക്കി കുടുംബം; ഏറ്റെടുത്ത് സമൂഹമാധ്യമം
ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍