ഇന്ത്യന്‍ സ്മാരകങ്ങള്‍ ചുറ്റിക്കാണാം, സ്ത്രീകള്‍ക്ക് ഫീസില്ല; പ്രഖ്യാപനവുമായി കേന്ദ്രം

By Web TeamFirst Published Mar 7, 2020, 4:10 PM IST
Highlights

ഇന്ത്യന്‍ സ്മാരകങ്ങള്‍ സൗജന്യമായി സന്ദര്‍ശിക്കാന്‍ വനിതകള്‍ക്ക് അവസരമൊരുക്കി കേന്ദ്രസര്‍ക്കാര്‍. 

ദില്ലി: ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സ്മാരകങ്ങള്‍ സൗജന്യമായി സന്ദര്‍ശിക്കാന്‍ വനിതകള്‍ക്ക് അവസരം. ഇന്ത്യന്‍ പുരാവസ്തു വകുപ്പിന് കീഴിലുള്ള സ്മാരകങ്ങളില്‍ വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം സൗജന്യമാണെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ലാദ് പട്ടേല്‍ അറിയിച്ചു. 

സാംസ്കാരിക മന്ത്രാലയം പുറത്തിറക്കിയ ഓര്‍ഡറിലാണ് അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് ഇന്ത്യന്‍ സ്മാരകങ്ങളില്‍ സ്ത്രീകള്‍ക്ക് സൗജന്യ പ്രവേശനം നല്‍കുമെന്ന് അറിയിച്ചത്. വനിതാ ദനിത്തില്‍ തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ സ്ത്രീകള്‍ക്ക് കൈകാര്യം ചെയ്യാം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം പുറത്തുവിട്ടത്. സ്ത്രീകളെ ദേവതകളായി കാണുന്ന സംസ്കാരമാണ് ഇന്ത്യയുടേതെന്നും ഇതൊരു നല്ല തുടക്കമാണെന്നും പ്രഹ്ലാദ് പട്ടേല്‍ പറഞ്ഞു.  


 

click me!