ആര്‍ത്തവചക്രം സ്ത്രീകളുടെ ഉറക്കത്തെ ബാധിക്കുമെന്ന് പഠനം

By Web TeamFirst Published Mar 25, 2019, 5:44 PM IST
Highlights

യുഎസിലെ വെസ്റ്റേണ്‍ റിസര്‍വ് സര്‍വകലാശാലയിലെ വൈദ്യശാസ്ത്ര വിദ്യാര്‍ഥിനിയായ ആന്‍ ഇ കിം ആണ് പഠനം നടത്തിയത്. 

വാഷിങ്ടണ്‍: സ്ത്രീകളുടെ ആര്‍ത്തവവുമായി ബന്ധപ്പെട്ട് പല പഠനങ്ങളും നടക്കുന്നുണ്ട്. അതിലൊന്നാണ് യുഎസില്‍ നിന്നുള്ള ഈ പഠനം. ആര്‍ത്തവ ചക്രത്തിലെ ചില ദിനങ്ങള്‍ യുവതികളുടെ ഉറക്കത്തെ ബാധിക്കുമെന്ന് പുതിയ പഠനം പറയുന്നത്. യുഎസിലെ വെസ്റ്റേണ്‍ റിസര്‍വ് സര്‍വകലാശാലയിലെ വൈദ്യശാസ്ത്ര വിദ്യാര്‍ഥിനിയായ ആന്‍ ഇ കിം ആണ് പഠനം നടത്തിയത്.

ഉറക്കം അസ്വസ്ഥമാവുന്നത് ആര്‍ത്തവത്തിന് മുമ്പുളള ഏതാനും ദിവസങ്ങളില്‍ ആയിരിക്കുമെന്നും കിം പറയുന്നു. പല തരത്തിലാണ് ഇത് ഉറക്കത്തെ ബാധിക്കുക. ഉറക്കത്തിന്‍റെ ക്ഷമത, ഉറങ്ങിയതിനുശേഷം ഉണരുന്നതിനുള്ള പ്രയാസം, രാത്രി ഇടക്കിടെ ഉണരല്‍, മുറിഞ്ഞ് മുറിഞ്ഞുള്ള ഉറക്കം തുടങ്ങിയവയിലൂടെ ഇത് ബാധിക്കുക. 18നും 28നും  ഇടയില്‍ പ്രായമുളള ആരോഗ്യവതികളുടെ ഉറക്കവിവരങ്ങള്‍ ശേഖരിച്ചാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്.  

click me!