Mothers Day 2022 : അമ്മയും മകനും ഒരേ ഫ്‌ളൈറ്റില്‍ പൈലറ്റുമാരായാല്‍ ഇങ്ങനെ ഇരിക്കും...

Web Desk   | others
Published : May 08, 2022, 10:40 PM ISTUpdated : May 08, 2022, 10:44 PM IST
Mothers Day 2022 : അമ്മയും മകനും ഒരേ ഫ്‌ളൈറ്റില്‍ പൈലറ്റുമാരായാല്‍ ഇങ്ങനെ ഇരിക്കും...

Synopsis

പതിനായിരക്കണക്കിന് പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് മാതൃദിനത്തില്‍ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു

ഒരേ മേഖലയില്‍ ഒന്നിച്ച് ജോലി ചെയ്യുന്ന ജീവിതപങ്കാളികളുണ്ട് ( Life partners). അച്ഛനും മക്കളുമുണ്ട്. എന്നാല്‍ അമ്മയും മക്കളും (Mother and children ) ഒരേ മേഖലയില്‍ ജോലി ചെയ്യുന്നത് അത്ര സാധാരണമായി കാണാന്‍ സാധിക്കുന്നതല്ല. ഇന്ന് മാതൃദിനത്തില്‍ (Mothers Day 2022)  ഇന്‍ഡിഗോ എയര്‍ലൈന്‍സ് പങ്കുവച്ചൊരു വീഡിയോ ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയമാവുകയാണ്. 

മാതൃദിനത്തില്‍ ഒരേ ഫ്‌ളൈറ്റില്‍ പൈലറ്റുമാരായ അമ്മയും മകനും തങ്ങളുടെ സന്തോഷം യാത്രക്കാരുമായി പങ്കുവയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. പതിവ് അനൗണ്‍സ്‌മെന്റിനൊപ്പം പൈലറ്റ് തന്റെ കോ-പൈലറ്റായ അമ്മയെ യാത്രക്കാര്‍ക്ക് പരിചയപ്പെടുത്തുകയും അവരുടെ സാന്നിധ്യത്തില്‍ അമ്മയ്ക്ക് മാതൃദിനാശംസകള്‍ നേരുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. 

അമന്‍ താക്കൂര്‍ എന്ന യുവാവിനാണ് അപൂര്‍വമായ ഈ അവസരം ലഭിച്ചിരിക്കുന്നത്. താന്‍ കഴിഞ്ഞ 24 വര്‍ഷമായി പലപ്പോഴായി അമ്മ പൈലറ്റായിട്ടുള്ള ഫ്‌ളൈറ്റില്‍ യാത്രികനായി പോയിട്ടുണ്ടെന്നും ഇന്ന് അമ്മയ്‌ക്കൊപ്പം തന്നെഫ്‌ളൈറ്റ് നിയന്ത്രിക്കാനുള്ള സുവര്‍ണാവസരം ലഭിച്ചിരിക്കുകയാണെന്നും അമന്‍ യാത്രക്കാരെ അറിയിച്ചു. 

ഈ അവസരത്തില്‍ തന്നെ അമ്മയ്ക്ക് മാതൃദിനാശംസകള്‍ നേരുകയാണെന്നും അമന്‍ അറിയിച്ചു. തുടര്‍ന്ന് സന്തോഷത്തോടെയും അഭിമാനത്തോടെയും അമ്മയെ പുണരുകയും ചുംബിക്കുകയും ചെയ്യുകയാണ് അമന്‍. 

ഏറെ ഹൃദ്യമായ ഈ രംഗം സമൂഹമാധ്യമങ്ങളിലും വ്യാപകമായി പങ്കുവയ്ക്കപ്പെടുകയാണ്. അമ്മ- മകന്‍ ബന്ധത്തിന്റെ ഊഷ്മളതയ്ക്ക് അപ്പുറം, അമ്മയായതിന് ശേഷവും സമൂഹത്തില്‍ ഏറെ ബഹുമാനം ലഭിക്കുന്ന തരത്തിലുള്ള ജോലികളില്‍ തുടരാന്‍ സ്ത്രീകള്‍ക്ക് കരുത്ത് പകരുന്നതാണ് വീഡിയോ എന്ന് നിരവധി പേര്‍ അഭിപ്രായമായി കുറിച്ചിരിക്കുന്നു. 

പതിനായിരക്കണക്കിന് പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് മാതൃദിനത്തില്‍ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ...

Also Read:- പകരം വയ്ക്കാനാകാത്ത സ്‌നേഹം; ഇന്ന് ലോക മാതൃദിനം

ഇരുകൈകളുമില്ലാത്ത യുവതി കുഞ്ഞിനെ ഒരുക്കുന്ന വീഡിയോ...ഇന്ന് മാതൃദിനത്തില്‍ അമ്മയെ കുറിച്ചുള്ള വാക്കുകളും ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചവര്‍ നിരവധിയാണ്. ഇക്കൂട്ടത്തില്‍ അമ്മമാരുടെ സ്‌നേഹത്തിന് പകരം വയ്ക്കാനൊന്നുമില്ലെന്ന ഓര്‍മ്മപ്പെടുത്തലുമായി പല വീഡിയോകളും ചിത്രങ്ങളും അല്ലാതെയും സമൂഹമാധ്യമങ്ങളിലൂടെ നാം കണ്ടു. അത്തരത്തിലൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇരുകൈകളുമില്ലാത്ത യുവതി സ്വന്തം കുഞ്ഞിനെ ഒരുക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ആര്‍ട്ടിസ്റ്റായ സാറ തല്‍ബിയാണ് വീഡിയോയിലുള്ള യുവതി. ഇവര്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോ ആണിത്. ഇപ്പോള്‍ മാതൃദിനത്തില്‍ വീണ്ടും വൈറലായിരിക്കുകയാണ് ഈ വീഡിയോ. ബെല്‍ജിയം ആണ് സാറയുടെ സ്വദേശം. ജന്മനാ ഇരുകൈകളും ഇല്ലായിരുന്നു സാറയ്ക്ക്. എങ്കിലും ജീവിതത്തില്‍ തോല്‍ക്കാന്‍ ഇവര്‍ക്ക് മനസില്ലായിരുന്നു. ഒരു കലാകാരിയായി സാറ വളര്‍ന്നു. വിവാഹിതയായി. കുഞ്ഞ് ജനിച്ചപ്പോഴും എല്ലാ കാര്യങ്ങളും സാറ തന്നെ നോക്കി. യൂട്യൂബ് ചാനലിലൂടെ തന്റെ ജീവിതപരിസരങ്ങളെ കുറിച്ച് തന്നെയാണ് സാറ അധികവും പങ്കുവയ്ക്കാറുള്ളത്... Read More...

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി