Viral Video: നിറവയറില്‍ 'സാമി' ​ഗാനത്തിന് ചുവടുവച്ച് ​യുവതി; വൈറലായി വീഡിയോ

Published : Feb 15, 2022, 01:15 PM ISTUpdated : Feb 15, 2022, 01:19 PM IST
Viral Video: നിറവയറില്‍ 'സാമി' ​ഗാനത്തിന് ചുവടുവച്ച് ​യുവതി; വൈറലായി വീഡിയോ

Synopsis

​ഗർഭിണിയായ ഒരു യുവതി സാമി ​ഗാനത്തിന് ചുവടുകൾ വയ്ക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഇൻസ്റ്റ​ഗ്രാം റീലുകളില്‍ (Instagram reels) തരം​ഗമാണ് 'പുഷ്പ'യിലെ 'സാമി' ​ഗാനം (Saami Song). ഇപ്പോഴിതാ ​ഗർഭിണിയായ (pregnant) ഒരു യുവതി സാമി ​ഗാനത്തിന് ചുവടു വയ്ക്കുന്ന വീഡിയോ (video) ആണ് സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. 

ആബി സിങ് എന്ന യുവതിയാണ് വീഡിയോയിലുള്ളത്. ഇൻസ്റ്റ​ഗ്രാമിലൂടെ പലര്‍ക്കും ആബിയെ പരിചിതമാണ്. ഓക്ലൻ‍ഡ് സ്വദേശിയാണ് ആബി സിങ്. മണി സിങ്ങുമായുള്ള വിവാഹശേഷം ഇന്ത്യയിലെത്തിയ ആബി, നിരവധി വീഡിയോകള്‍ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. രണ്ടാമത്തെ കുഞ്ഞിനെ ​ഗർഭം ധരിച്ചിരിക്കുകയാണ് ആബി ഇപ്പോള്‍. 

 

തലയിൽ നിന്ന് ഈ പാട്ട് പോകുന്നില്ലെന്നും ട്രെൻഡിലെത്താൻ താന്‍ അൽപം വൈകിയെന്നും പറഞ്ഞാണ് ആബി ഡാൻസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. രശ്മിക ​ഗാനരം​ഗത്തിൽ ചെയ്ത അതേ ചുവടുകളാണ് ആബിയും ചെയ്യുന്നത്. വീഡിയോ വൈറലായതോടെ ലൈക്കുകളും കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. 'മനോഹരം' എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. 

Also Read: എഴുപത്തിമൂന്നാം വയസില്‍ വീണ്ടും പ്രണയം; വയോധികയുടെ ട്വീറ്റ് വൈറല്‍

PREV
Read more Articles on
click me!

Recommended Stories

വളർന്നത് ഒരുമിച്ച്...പിരിയാൻ വയ്യ, വൈറൽ റീലുകളുടെ ക്യാമറാമാനെ വിവാഹം ചെയ്ത് ഇൻഫ്ലുവൻസർ സഹോദരിമാർ, വിചിത്ര വിവാഹം ഉത്തർ പ്രദേശിൽ
'ചെറിയ വിടവിൽ കൂടി സ്പർശിക്കാൻ ശ്രമം',ട്രെയിൻ യാത്രക്കിടെ വയോധികരിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കി വിദ്യാർത്ഥിനി