കരോൾ എച്ച് മാക് എന്ന മുത്തശ്ശിയാണ് മോതിരം ധരിച്ച ചിത്രം സഹിതം പ്രണയത്തെക്കുറിച്ച് പങ്കുവച്ചത്. നഴ്സും സാമൂഹിക പ്രവർത്തകയുമൊക്കെയാണ് കരോൾ.

എഴുപത്തിമൂന്നാം വയസില്‍ വീണ്ടും പ്രണയം (love) കണ്ടെത്തിയതിനെക്കുറിച്ച് ഒരു വയോധിക (old woman) പങ്കുവച്ച ട്വീറ്റാണ് (tweet) ഇപ്പോള്‍ വൈറലാവുന്നത്. കരോൾ എച്ച് മാക് എന്ന മുത്തശ്ശിയാണ് മോതിരം (ring) ധരിച്ച ചിത്രം സഹിതം പ്രണയത്തെക്കുറിച്ച് പങ്കുവച്ചത്. നഴ്സും സാമൂഹിക പ്രവർത്തകയുമൊക്കെയാണ് കരോൾ.

'വിവാഹം കഴിഞ്ഞ് ഏതാണ്ട് നാൽപതുവർഷങ്ങൾക്കിപ്പുറം എഴുപതാം വയസ്സിൽ വീണ്ടും സിം​ഗിൾ ആവുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എഴുപത്തിമൂന്നാംവയസ്സിൽ ഈ മഹാമാരിക്ക് നടുവിൽ നിൽക്കുന്ന കാലത്ത് യഥാർഥ പ്രണയത്തെ കണ്ടെത്താനാവുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല'- കരോള്‍ കുറിച്ചു. 

കരോളിന്റെ ട്വീറ്റ് വൈറലാവുകയും ചെയ്തു. ഒരു മില്യണിൽപരം പേർ ലൈക് ചെയ്യുകയും ചെയ്തു. പ്രണയത്തിന് പ്രായം തടസമല്ലെന്നും ചിലർ കുറിച്ചു. 

Scroll to load tweet…

Also Read: ആദ്യമായി പാസ്ത കഴിച്ച് മുത്തശ്ശി; വൈറലായി വീഡിയോ