'ജീവിതം ആസ്വദിക്കുന്ന 19കാരിയാണവൾ, ആ തീരുമാനത്തെ ഞാൻ പിന്തുണയ്ക്കും’; മകളെ വിമര്‍ശിക്കുന്നവരോട് കജോള്‍

Published : Mar 29, 2023, 01:55 PM ISTUpdated : Mar 29, 2023, 01:58 PM IST
 'ജീവിതം ആസ്വദിക്കുന്ന 19കാരിയാണവൾ, ആ തീരുമാനത്തെ ഞാൻ പിന്തുണയ്ക്കും’; മകളെ വിമര്‍ശിക്കുന്നവരോട് കജോള്‍

Synopsis

സുഹൃത്തുക്കളുമൊത്തുള്ള നൈസയുടെ ഒരു വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോയ്ക്കെതിരെയാണ് രൂക്ഷമായ വിമർശനം ഉയർന്നത്. നൈസയുടെ വസ്ത്രധാരണത്തിനെതിരെയായിരുന്നു ആദ്യം വിമർശനം ഉയർന്നത്. പീന്നീട് നൈസ മദ്യപിച്ചിട്ടുണ്ടെന്ന രീതിയിലും വിമർശനം എത്തി.  

ഏറെ ആരാധകരുള്ള, അതേസമയം നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള താരപുത്രിമാരില്‍ ഒരാളാണ് കജോളിന്റെയും അജയ് ദേവ്ഗണിന്റെയും മകള്‍ നൈസ ദേവ്ഗണ്‍. നൈസയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ടെങ്കിലും പലപ്പോഴും അതിന്‍റെ പുറകെ വിമര്‍ശനങ്ങളും താരത്തെ പിന്തുടരാറുണ്ട്. സുഹൃത്തുക്കളുമൊത്തുള്ള നൈസയുടെ ഒരു വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോയ്ക്കെതിരെയാണ് രൂക്ഷമായ വിമർശനം ഉയർന്നത്. നൈസയുടെ വസ്ത്രധാരണത്തിനെതിരെയായിരുന്നു ആദ്യം വിമർശനം ഉയർന്നത്. പീന്നീട് നൈസ മദ്യപിച്ചിട്ടുണ്ടെന്ന രീതിയിലും വിമർശനം എത്തി.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നൈസയ്ക്ക് ലഭിക്കുന്ന സ്റ്റാര്‍ഡത്തെ കുറിച്ചും വിമര്‍ശനങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് കജോള്‍.  ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു കജോളിന്റെ പ്രതികരണം. ‘മകളെ കുറിച്ചു പറയുമ്പോൾ എനിക്ക് വളരെ അഭിമാനമുണ്ട്. എവിടെയായാലും അവളുടേതായ മാന്യത കാത്തുസൂക്ഷിക്കുന്ന ആളാണ്. ജീവിതം ആസ്വദിക്കുന്ന 19 വയസുകാരിയാണവൾ. എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവൾക്കുണ്ട്, ആ തീരുമാനത്തെ ഞാൻ പിന്തുണയ്ക്കും’– ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ കജോള്‍ പറഞ്ഞു. 

ബോളിവുഡ് താരദമ്പതികളായ കജോളിന്റെയും അജയ് ദേവ്ഗണിന്റെയും മൂത്ത മകളാണ് നൈസ. ഒരു അഭിനേത്രിയ്ക്ക് ലഭിക്കുന്നതിലധികം പ്രശസ്തി ഇപ്പോൾ നൈസയ്ക്കുണ്ട്. പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നൈസയുടെ പേരും വരാറുണ്ട്. ഇതിനെതിരെയാണ് കജോള്‍ ആദ്യമായി പ്രതികരിച്ചത്. എന്നാല്‍ ഇത്രയും വലിയ സ്റ്റാറായതില്‍ എന്തു തോന്നുന്നു എന്ന ചോദ്യത്തിന് പോപ്പുലാറ്റിയും ട്രെന്‍ഡുകളും തന്നെ ബാധിക്കാറില്ല എന്നാണ് കാജോളിന്റെ മറുപടി.  അതേസമയം മകള്‍ സിനിമയിലേയ്ക്ക് ഉണ്ടാകുമോ എന്ന ചോദ്യത്തിന് അറിയില്ല എന്നാണ് അജയ് ദേവ്ഗണ്‍ മുമ്പൊരു മാധ്യമത്തിനോട് പ്രതികരിച്ചത്. ഇതുവരെയും മകള്‍ അങ്ങനെ ഒരു താല്‍പര്യം കാണിച്ചിട്ടില്ല എന്നും ഇനി മകളുടെ ഇഷ്ടങ്ങള്‍ മാറുമോ എന്നറിയില്ല എന്നും അദ്ദേഹം പറഞ്ഞു.  

 

 

Also Read: ഷര്‍ട്ടിനൊപ്പം മെറ്റാലിക് സാരി, ഇത് വിജയ് വര്‍മ്മ സ്റ്റൈല്‍; ചിത്രങ്ങള്‍ വൈറല്‍

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ