Miss Universe 2026 : മിസ് യൂണിവേഴ്സ് കിരീടം : മലയാളിയായ കെസിയ ലിസ് മെജോ പുറത്ത്, വിശ്വകിരീടം ചൂടി ജെന്നിഫർ ബാരെറ്റോ

Published : Nov 25, 2026, 10:41 AM ISTUpdated : Nov 25, 2026, 10:48 AM IST
kaziah liz mejo

Synopsis

116 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിന്തള്ളി പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ കിരീടം സ്വന്തമാക്കി. ഡൊമിനിക്ക റിപ്പബ്ലിക്കിന് രണ്ടാം സ്ഥാനവും വെനസ്വേലയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.

75-ാമത് മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിൽ 19-കാരിയായ കെസിയ ലിസ് മെജോയ്ക്ക് ഇടംപിടിക്കാനായില്ല. ആദ്യ 12-ൽ ഇടംപിടിക്കാനാകാതെ മത്സരത്തിൽ നിന്ന് പുറത്താവുകയായിരുന്നു. 116 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിന്തള്ളി പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ കിരീടം സ്വന്തമാക്കി. ഡൊമിനിക്ക റിപ്പബ്ലിക്കിന് രണ്ടാം സ്ഥാനവും വെനസ്വേലയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.

മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ തന്നെ മികച്ച പ്രകടനവുമായി കെസിയ ടോപ് 30ല്‍ ഇടംപിടിച്ചിരുന്നു. ചിലി, ന്യൂസിലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികള്‍ക്കൊപ്പമാണ് കെസിയയും അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. മത്സരത്തില്‍ കെസിയയുടെ വസ്ത്രധാരണം ഏറെ ശ്രദ്ധ നേടി പിടിച്ച് പറ്റിയിരുന്നു.

മത്സരത്തിന് മുന്നോടിയായി മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന സന്ദേശവും കെസിയ പങ്കുവച്ചിരുന്നു. മിസ് യൂണിവേഴ്‌സ് ഇന്ത്യയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വിഡിയോയില്‍ മലയാളത്തിലാണ് താരം സംസാരിച്ചത്.

ആലപ്പുഴ മാവേലിക്കര സ്വദേശികളായ മെജോ ഏബ്രഹാമിന്റെയും സുജാ മെജോയുടെയും മകളാണ് കെസിയ ലിസ് മെജോ. നിയമവിദ്യാർത്ഥിയും മോഡലുമായ കെസിയ, നേരത്തെ മിസ് ടീൻ ഇന്റർനാഷണൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ഫസ്റ്റ് റണ്ണറപ്പാകുകയും ചെയ്തിരുന്നു.

2024-ൽ സൗന്ദര്യമത്സര രംഗത്തേക്ക് കടന്നുവന്ന കെസിയ ചുരുങ്ങിയ കാലത്തിനുള്ളിൽത്തന്നെ മിസ് യൂണിവേഴ്സ് കേരള 2026 കിരീടവും സ്വന്തമാക്കിയിരുന്നു. വർണ്ണ വിവേചനത്തിന്റെയും അപകർഷതാബോധത്തിന്റെയും നാളുകളെ ഇച്ഛാശക്തികൊണ്ട് മറികടന്നാണ് കെസിയ ഈ ചരിത്രനേട്ടത്തിൽ എത്തിയത്. വെളുത്ത നിറം മാത്രമാണ് സൗന്ദര്യമെന്ന ചിന്തയിൽ സ്വന്തം വ്യക്തിത്വം ഒളിപ്പിക്കാൻ ശ്രമിച്ചിരുന്നവളിൽ നിന്ന്, മുൻപ് നേരിട്ട പരാജയങ്ങളെയും നിരാശകളെയും തച്ചുടച്ച് വലിയ സ്വപ്നങ്ങൾ കാണാനുള്ള ധൈര്യമാണ് കെസിയയെ ലോകവേദിയിലേക്ക് നയിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ജപ്പാനിൽ ആദ്യമായി പ്രസവാവധി എടുത്ത മേയർക്ക് അന്താരാഷ്ട്ര അംഗീകാരം
പരാജയങ്ങളെയും നിരാശകളെയും തച്ചുടച്ച 19കാരി, മാവേലിക്കരയ്ക്ക് അഭിമാനമായി കെസിയ, 53 മത്സരാർത്ഥികളെ പിന്തള്ളി മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം