'ലോകത്തിലെ ഏറ്റവും മികച്ച അമ്മ' ; ഓട്ടിസം ബാധിച്ച കുഞ്ഞിനെ ദത്തെടുത്തു, ഈ യുവാവിന് പറയാനുള്ളത്

By Web TeamFirst Published Mar 8, 2020, 11:07 AM IST
Highlights

കുഞ്ഞിന് അവിനാശ് തിവാരി എന്ന പേര് നൽകി. ഏറ്റവും പ്രായം കുറഞ്ഞ സിംഗിള്‍ പേരന്റ് എന്നതായിരുന്നു ആദിത്യയ്ക്കു കിട്ടിയ വിശേഷണം. ഇൻഡോർ സ്വദേശിയായ ഈ യുവാവ് സോഫ്റ്റ്​വെയർ എൻജിനീയറാണ്. 

 ഈ വനിത ദിനത്തിൽ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്ന ഒരു പേരുണ്ട്. ആദിത്യ തിവാരി. ഡൗൺ സിൻഡ്രോം ബാധിച്ച്  മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ ഈ യുവാവ് ദത്തെടുക്കുകയായിരുന്നു. കുഞ്ഞിന് അവിനാശ് തിവാരി എന്ന പേര് നൽകി. ഏറ്റവും പ്രായം കുറഞ്ഞ സിംഗിള്‍ പേരന്റ് എന്നതായിരുന്നു ആദിത്യയ്ക്കു കിട്ടിയ വിശേഷണം. ഇൻഡോർ സ്വദേശിയായ ഈ യുവാവ് സോഫ്റ്റ്​വെയർ എൻജിനീയറാണ്. 

 കുഞ്ഞിന് വലിയ മാറ്റമൊന്നും ഉണ്ടാകില്ലെന്നും അതിനെ വളർത്തേണ്ട ആവശ്യമില്ലെന്നും പലരും ഈ യുവാവിനോട് പറഞ്ഞു. എന്നാൽ അതൊന്നും വകവയ്ക്കാതെ കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു. കൃത്യമായ ചികിത്സ, പരിശീലനം, ശ്രദ്ധ, പരിചരണം എന്നിവയിലൂടെയാണ് കുഞ്ഞിൽ ചില മാറ്റങ്ങൾ ഉണ്ടാകാനായെന്ന് ആദിത്യ പറയുന്നു. 

 ലോകത്തിലെ ഏറ്റവും നല്ല അമ്മ എന്ന പദവിയാണ് ഇപ്പോൾ ആദിത്യയെ തേടി എത്തിയിരിക്കുന്നത്. വനിതാ ദിനത്തോടനുബന്ധിച്ച് ബംഗ്ലൂരുവിൽ നടത്തുന്ന Wempower എന്ന ചടങ്ങിലാണ് ആദിത്യയെ ആദരിക്കുന്നു.ആദിത്യയ്ക്കൊപ്പം മറ്റു ചില അമ്മമാരേയും ചടങ്ങിൽ ആദരിക്കുന്നുണ്ട്. ഇങ്ങനെയൊരു അംഗീകാരം ലഭിച്ചതിൽ താൻ ഏറെ സന്തോഷിക്കുന്നുവെന്ന് ആദിത്യ പറ‍ഞ്ഞു.

ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളെ സ്നേഹത്തിലൂടെയും പരിചരണത്തിലൂടെയും മാറ്റിയെടുക്കാൻ സാധിക്കുമെന്ന് ആദിത്യ പറയുന്നു. അടുത്തിടെയാണ് ആദിത്യ വിവാഹിതനായത്. ഇപ്പോൾ അവിക്ക് നല്ലൊരു അമ്മയുടെ സ്നേഹം കൂടി കിട്ടുന്നുണ്ട്. ഏറെ നിയമയുദ്ധം നടത്തിയ ശേഷമാണ് ആദിത്യ അനാഥാലയത്തിൽ നിന്നും അവിയെ സ്വന്തം മകനായി സ്വീകരിച്ചത്. 

അവിയെ ഇപ്പോൾ സ്‌പെഷ്യൽ സ്‌കൂളിൽ വിടുന്നുണ്ട്. അവിയ്ക്ക് നൃത്തം, പാട്ട് എന്നിവയോട് ഏറെ താൽപര്യമുണ്ട്.ഓട്ടിസം, ഡൗൺസിൻഡ്രോം ബാധിച്ച കുഞ്ഞുങ്ങളെ എങ്ങനെ പരിചരിക്കണം എന്നതിനെ പറ്റി ‌ആദിത്യ ക്ലാസുകളും എടുക്കാറുണ്ട്. 

click me!