vinayakan : 'വിൽക്കാൻ വച്ചിരിക്കുന്ന സാധനം വല്ലതുമാണോ പെണ്ണിനുള്ളത്'; വെെറലായി കുറിപ്പ്

Web Desk   | Asianet News
Published : Mar 24, 2022, 08:59 AM ISTUpdated : Mar 24, 2022, 09:04 AM IST
vinayakan :  'വിൽക്കാൻ വച്ചിരിക്കുന്ന സാധനം വല്ലതുമാണോ പെണ്ണിനുള്ളത്'; വെെറലായി കുറിപ്പ്

Synopsis

'എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്...' - വിനായകൻ പറഞ്ഞു

ഒരുത്തീ (oruthee) സിനിമയുടെ ഭാ​ഗമായി നടന്ന വാർത്താസമ്മേളനത്തിൽ നടൻ വിനായകൻ(Vinayakan) നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ വിനായകനെതിരെ രം​ഗത്തെത്തി കഴിഞ്ഞു.  മീ ടൂ എന്നതിന്റെ അർത്ഥം തനിക്ക് അറിയില്ലെന്ന് നടൻ പറയുന്നു.

'എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല' - വിനായകൻ പറഞ്ഞു. വിനായകൻ നടത്തിയ പരാമർശങ്ങൾക്കെതിരേ നിരവധി പേർ രം​​ഗത്തെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സാമൂഹൃ പ്രവർത്തക റാണി നൗഷാദ് പങ്കുവച്ച ഫേസ് ബുക്ക് പോസ്റ്റ് വെെറലായിരിക്കുകയാണ്.

വിനായകനായാലും വികാരനായാലും വൃത്തികെട്ട ദാർഷ്ട്യം കാണാനും ഒന്നു കണ്ണടിച്ചു കാണിക്കുമ്പോൾ തന്നെ രതിസുഖസാരെ പാടാനും ഇവിടെ പൂശാൻ മുട്ടിയ പെണ്ണുങ്ങളൊന്നും കാത്തു നിൽപ്പില്ലെന്ന് റാണി പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണ രൂപം...

വിനായകനായാലും വികാരനായാലും നിന്റെയൊക്കെ വൃത്തികെട്ട ദാർഷ്ട്യം കാണാനും
ഒന്നു കണ്ണടിച്ചു കാണിക്കുമ്പോൾ തന്നെ രതിസുഖസാരെ പാടാനും ഇവിടെ പൂശാൻ മുട്ടിയ പെണ്ണുങ്ങളൊന്നും കാത്തു നിൽപ്പില്ല....
ചോദിച്ചു കൊടുത്തു...
ചോദിച്ചാൽ ഉടനെ കൊടുക്കും 
വിൽക്കാൻ വച്ചിരിക്കുന്ന സാധനം വല്ലതുമാണോ പെണ്ണിനുള്ളത്...
കൺസെന്റ് വാങ്ങും പോലും...
അങ്ങനെ ഉള്ള ഇടങ്ങളിൽ ആവും പോയത്...
സ്വന്തം ജോലി ചെയ്യാൻ വന്ന ഒരുവളോട് നിങ്ങൾ ആ ചോദ്യം ചോദിച്ചപ്പോൾ മുന്നിലിരിക്കുന്ന മറ്റുവ്യക്തികളെ കണക്കിലെടുത്താവാം ആ മാധ്യമ പ്രവർത്തക മിണ്ടാതിരുന്നത്...
ഏത് ദൂരം കൂടെ വരുമ്പോഴും,
ഏതു കോണിൽ കൂടിരിക്കുമ്പോഴും
പെണ്ണ് ഒരാണിനെയും കയറിപ്പിടിക്കാനോ അവനെ മാനം കെടുത്താനോ ശ്രമിച്ചു എന്ന വാർത്ത ഒരാളും കേൾക്കില്ല....
പെണ്ണെന്നു പറയുമ്പോൾ ഇന്നും മനസ്സിൽ കാണുന്ന ആ ഒരു ആറ്റിട്യൂട് ഉണ്ടല്ലോ...
സെക്സിൽ ചെന്നവസാനിക്കുന്ന ആ ആറ്റിട്യൂട്!!!
വെറുപ്പാണ്....
സെക്സ് എന്നത് ആണഹന്തയിൽ നിന്നുത്ഭവിക്കുന്നതല്ല....
അതിന് അവളുടെ ഹൃദയം കീഴടക്കാൻ മാത്രം മാന്ത്രികതയുണ്ടാകണം....
അല്ലാതെ ഒരു വന്യ മൃഗത്തെപ്പോലെ കടിച്ചു കീറാൻ നിൽക്കുന്നവന്റെ മേലേ അതിലും ഉശിരോടെ ചാടി വീഴാൻ ഇന്ന് ഓരോ പെണ്ണും കേപ്പബിൾ ആണ്....
ഒന്നു ചോദിച്ചാൽ തരാൻ വേണ്ടി മാത്രം നിസാരമല്ല പെണ്ണിന്നുള്ളതൊന്നും...
റാണിനൗഷാദ്...

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി