'ഇതാരാ വിശ്വസിക്കാൻ കഴിയുന്നില്ല'; ചിത്രം കണ്ട് റിമിയോട് ആരാധകര്‍...

Published : May 10, 2021, 08:34 AM ISTUpdated : May 10, 2021, 08:37 AM IST
'ഇതാരാ വിശ്വസിക്കാൻ കഴിയുന്നില്ല'; ചിത്രം കണ്ട് റിമിയോട് ആരാധകര്‍...

Synopsis

മാതൃദിനത്തിൽ അമ്മ റാണിക്ക് ആശംസകൾ നേർന്ന് റിമി പങ്കുവച്ച ചിത്രത്തിന് പിന്നാലെ ആണ് ഇപ്പോള്‍ സൈബര്‍ ലോകം. വർഷങ്ങൾക്കു മുൻപെടുത്ത ചിത്രമാണ് റിമി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

മാതൃദിനമായ ഇന്നലെ താരങ്ങളെല്ലാം അമ്മമാരെക്കുറിച്ചും മക്കളെ കുറിച്ചുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ കുറിപ്പുകള്‍ പങ്കുവയ്ക്കുകയും ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അക്കൂട്ടത്തില്‍ ഗായിക റിമി ടോമിയും ഉണ്ടായിരുന്നു. 

പാട്ടുകാരിയെന്ന നിലയിൽ മലയാളികളിലേയ്ക്ക് നടന്നുവന്ന റിമി, അവതാരകയും വ്ളോഗറുമൊക്കെയായി സോഷ്യല്‍ മീഡിയയിലെ തിളങ്ങുന്ന താരമാണ്. മാതൃദിനത്തിൽ അമ്മ റാണിക്ക് ആശംസകൾ നേർന്ന് റിമി പങ്കുവച്ച ചിത്രത്തിന് പിന്നാലെ ആണ് ഇപ്പോള്‍ സൈബര്‍ ലോകം. വർഷങ്ങൾക്കു മുൻപെടുത്ത ചിത്രമാണ് റിമി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

പട്ടുപാവാടയണിഞ്ഞ് ചന്ദനക്കുറിയും തൊട്ട് തനിനാടൻ പെണ്ണായ റിമിയെ ആണ് ചിത്രത്തില്‍ കാണുന്നത്. തൊട്ടരികിൽ റിമിയുടെ തോളിൽ കൈചേർത്തു നിൽക്കുകയാണ് അമ്മ റാണി. ചിത്രം വൈറലായതോടെ താരത്തിന്റെ പഴയതും പുതിയതുമായ ലുക്ക് താരതമ്യം ചെയ്തുള്ള ചർച്ചകളുമായി ആരാധകരും രംഗത്തെത്തി. 

 

ഇത് റിമി തന്നെയാണെന്നു വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഇപ്പോഴത്തെ മാറ്റം അമ്പരപ്പിക്കുന്നു എന്നുമാണ് ആരാധകര്‍ പറയുന്നത്. റിമി മെലിഞ്ഞ് ഇത്രയും സുന്ദരിയായതിന്റെ രഹസ്യവും പലരും ആരാഞ്ഞു. അതേസമയം വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും റിമി നേരത്തെ പങ്കുവച്ചിട്ടുണ്ട്. താന്‍ പിന്തുടര്‍ന്ന ഡയറ്റിനെ പറ്റിയും തന്‍റെ യുട്യൂബ് ചാനലിലൂടെ റിമി പറഞ്ഞിരുന്നു. 

Also Read: മാതൃദിനത്തില്‍ അമ്മമാര്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായി രാഷ്ട്രീയ നേതാക്കള്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ