പ്രസവശേഷമുള്ള വണ്ണം കണ്ട് ഒരു പച്ചക്കറിവില്‍പനക്കാരന്‍ പറഞ്ഞ കമന്‍റുകള്‍ വെളിപ്പെടുത്തി സമീറ

Published : Aug 13, 2023, 10:52 AM IST
 പ്രസവശേഷമുള്ള വണ്ണം കണ്ട് ഒരു പച്ചക്കറിവില്‍പനക്കാരന്‍ പറഞ്ഞ കമന്‍റുകള്‍ വെളിപ്പെടുത്തി സമീറ

Synopsis

ഇപ്പോഴിതാ പ്രസവശേഷം ശരീരം വണ്ണം വെച്ചതിനെ കുറിച്ച് താൻ നേരിട്ട കമന്റുകളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സമീറ. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് വീണ്ടും തുറന്നു പറഞ്ഞത്. 

ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് നിരന്തരം സംസാരിക്കുന്ന തെന്നിന്ത്യന്‍ നടിയാണ് സമീറ റെഡ്ഡി. സ്വന്തം ശരീരത്തിലെ മാറ്റങ്ങളെ മറച്ചു വയ്ക്കാതെ ഫോട്ടോകളും വീഡിയോകളും താരം എപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. വിവാഹ ജീവിതത്തിലെ വിശേഷങ്ങളും പാരന്റിങ്ങിനെ കുറിച്ചും പ്രസവത്തോടെ വിഷാദരോ​ഗത്തിന് അടിമപ്പെട്ടതിനെക്കുറിച്ചും അമിതവണ്ണത്തെക്കുറിച്ച് നേരിട്ട പരിഹാസങ്ങളെക്കുറിച്ചുമൊക്കെ സമീറ മനസ്സുതുറന്നിട്ടുണ്ട്. 

ഇപ്പോഴിതാ പ്രസവശേഷം ശരീരം വണ്ണം വെച്ചതിനെ കുറിച്ച് താൻ നേരിട്ട കമന്റുകളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സമീറ. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് വീണ്ടും തുറന്നു പറഞ്ഞത്. 2015ൽ മകൻ ഹൻസിന് ജന്മം നൽകിയതിനു പിന്നാലെയാണ് താൻ കൂടുതൽ വണ്ണം വെച്ചതെന്നും സമീറ പറയുന്നു. വിവാഹം കഴിഞ്ഞ് പെട്ടെന്ന് ഗര്‍ഭിണിയാവുകയായിരുന്നു. 

പ്രസവാനന്തരം ശരീരത്തിനുണ്ടായ മാറ്റത്തെക്കുറിച്ച് പലരും തന്നോട് മോശമായി പറയുമായിരുന്നു എന്നാണ് താരം പറയുന്നത്. ആദ്യത്തെ പ്രസവമായതിനാൽ തന്നെ പോസ്റ്റ്പാർട്ടം ബ്ലൂസ് ഉണ്ടായിരുന്നു. കൂടാതെ ഞാന്‍ നന്നായി വണ്ണം വച്ചിരുന്നു. പച്ചക്കറിവിൽപ്പനക്കാരൻ വരെ തന്റെ ശരീരത്തെക്കുറിച്ച് പറയുമായിരുന്നു എന്നും സമീറ പറഞ്ഞു. 

'ചേച്ചിക്ക് എന്തുപറ്റി? ഇത് ശരിക്കും നിങ്ങള്‍ തന്നെയാണോ?' തുടങ്ങിയ ചോദ്യങ്ങളാണ് പച്ചക്കറിവിൽപ്പനക്കാരൻ തന്നെ കാണുമ്പോൾ ചോദിച്ചിരുന്നത്. കുറച്ചു മാറ്റങ്ങൾ സംഭവിച്ചല്ലോ എന്ന പറച്ചിൽ ഇന്ത്യക്കാരുടെ ശീലമാണെന്നും സമീറ പറയുന്നു. പണ്ടൊക്കെ വണ്ണംവെച്ചതോർത്ത് പുറത്തുപോകുമ്പോൾ പാപ്പരാസികൾ ഫോട്ടോയെടുക്കുന്നതിനെ ഭയപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഇതൊന്നും തന്നെ ബാധിക്കാറില്ലെന്നും സമീറ കൂട്ടിച്ചേര്‍ത്തു. 

പ്രസവത്തിന് ശേഷം വണ്ണം കുറച്ചതിനെ കുറിച്ചും താരം മുമ്പ് പറഞ്ഞിട്ടുണ്ട്. ഒരു വർഷം കൊണ്ട് പതിനൊന്ന് കിലോ ആണ് താരം കുറച്ചത്. ഒരു വർഷം മുമ്പ് ഫിറ്റ്നസിനെ ​ഗൗരവകരമായി എടുക്കാൻ തീരുമാനിക്കുന്ന സമയത്ത് തന്റെ ഭാരം 92 കിലോ ആയിരുന്നെന്നും ഇപ്പോഴത് 81 കിലോയായെന്നും താരം മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇതിനായി ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ് ആണ് തന്നെ സഹായിച്ചതെന്നും സമീറ പറഞ്ഞിരുന്നു. 

Also Read: ശരീരം നിറയെ മുത്തുകളും കല്ലുകളും; വേറിട്ട ഔട്ട്ഫിറ്റില്‍ നോറ ഫത്തേഹി; വീഡിയോ വൈറല്‍

youtubevideo

PREV
click me!

Recommended Stories

മകളുടെ ആദ്യ ആർത്തവം ആചാരത്തോടെ ആഘോഷമാക്കി കുടുംബം; ഏറ്റെടുത്ത് സമൂഹമാധ്യമം
ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍