സാരിയില്‍ ജിംനാസ്റ്റിക് താരത്തിന്റെ പ്രകടനം; കൈയടിച്ച് സോഷ്യല്‍ മീഡിയ

Published : Jan 08, 2021, 03:44 PM ISTUpdated : Jan 08, 2021, 03:48 PM IST
സാരിയില്‍ ജിംനാസ്റ്റിക് താരത്തിന്റെ പ്രകടനം; കൈയടിച്ച് സോഷ്യല്‍ മീഡിയ

Synopsis

ഹരിയാനയുടെ താരമാണ് പാരുല്‍. കഴിഞ്ഞ മാസം ഇന്‍സ്റ്റഗ്രാമിലാണ് പാരുല്‍ ആദ്യമായി വീഡിയോ ഷെയര്‍ ചെയ്തത്.  

സ്വര്‍ണമെഡല്‍ നേടിയ ദേശീയ താരമായ പാരുല്‍ അറോറയുടെ ജിംനാസ്റ്റിക് പ്രകടനത്തില്‍ കൈയടിച്ച് സോഷ്യല്‍മീഡിയ. സാരി ധരിച്ചുള്ള താരത്തിന്റെ പ്രകടനമാണ് ശ്രദ്ധ നേടിയത്. നീല സാരിയുടുത്ത് ആയാസകരമായ കായിക ഇനമായ ജിംനാസ്റ്റിക് ചെയ്യുന്നത് നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഹരിയാനയുടെ താരമാണ് പാരുല്‍.

കഴിഞ്ഞ മാസം ഇന്‍സ്റ്റഗ്രാമിലാണ് പാരുല്‍ ആദ്യമായി വീഡിയോ ഷെയര്‍ ചെയ്തത്. എന്നാല്‍ ട്വിറ്ററില്‍ അപര്‍ണ ജെയിന്‍ എന്നയാള്‍ ട്വീറ്റ് ചെയ്തതോടെ വൈറലായി. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടതും ഷെയര്‍ ചെയ്തതും. സാരിയുടുത്തുള്ള പ്രകടനം താരം മുമ്പും ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഹൂപ് ഡാന്‍സര്‍ ഇഷ കുട്ടിയുടെ സാരിയുടുത്തുള്ള പ്രകടനവും നേരത്തെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

PREV
click me!

Recommended Stories

'യാത്രകൾ എന്നെ ജീവിതത്തിൽ എന്തും ഒറ്റയ്ക്ക് നേരിടാൻ പഠിപ്പിച്ചു; ഇത് ഗൗരിയുടെ യാത്ര അനുഭവങ്ങൾ
20 വർഷം സിംഗിൾ മദർ, അമ്മയ്ക്കും ഒരു കൂട്ട് വേണം; വിവാഹം നടത്തി കൊടുത്ത് മക്കള്‍