മിസിസ് വേൾഡ് 2022 കിരീടം സ്വന്തമാക്കി സർഗം കൗശൽ ; സൗന്ദര്യറാണിപ്പട്ടം 21 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക്

Published : Dec 19, 2022, 11:00 AM ISTUpdated : Dec 19, 2022, 11:04 AM IST
  മിസിസ് വേൾഡ് 2022 കിരീടം സ്വന്തമാക്കി സർഗം കൗശൽ ; സൗന്ദര്യറാണിപ്പട്ടം 21 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക്

Synopsis

'21-22 വർഷത്തിന് ശേഷം ഞങ്ങൾക്ക് കിരീടം തിരിച്ചുകിട്ടി. ഞാൻ വളരെ ആവേശത്തിലാണ്. ലവ് യു ഇന്ത്യ, ലവ് യു വേൾഡ്...'- സർഗം കൗശൽ പറഞ്ഞു. സർഗം കൗശൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 

2022ലെ മിസിസ് വേൾഡ് (Mrs World 2022) സൗന്ദര്യ മത്സരത്തിൽ കിരീടം സ്വന്തമാക്കി ഇന്ത്യൻ സുന്ദരി സർഗം കൗശൽ (Sargam Koushal). യുഎസിലെ ലാസ് വേഗസിൽ നടന്ന മത്സരത്തിൽ വച്ചാണ് സർ​ഗം കിരീടം ചൂടിയത്. 21 വർഷത്തിനു ശേഷമാണ് ഇന്ത്യയിലേക്ക് സൗന്ദര്യറാണിപ്പട്ടം എത്തുന്നത്.

'21-22 വർഷത്തിന് ശേഷം ഞങ്ങൾക്ക് കിരീടം തിരിച്ചുകിട്ടി. ഞാൻ വളരെ ആവേശത്തിലാണ്. ലവ് യു ഇന്ത്യ, ലവ് യു വേൾഡ്...'- സർഗം കൗശൽ പറഞ്ഞു.

സർഗം കൗശൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. മുമ്പ് വിജാഗിൽ അധ്യാപികയായി ജോലി ചെയ്തിട്ടുള്ള അവർ തന്റെ ഭർത്താവ് ഇന്ത്യൻ നേവിയിൽ ജോലി ചെയ്യുന്നുണ്ടെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

63 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിൽ മിസിസ് പൊളിനേഷ്യ രണ്ടാം സ്ഥാനം നേടി. മിസിസ് കാനഡയ്ക്കാണ് മൂന്നാം സ്ഥാനം. 2001ൽ അദിതി ഗൗത്രികാർ സൗന്ദര്യറാണിയായി തെരഞ്ഞെടുത്തതിനുശേഷം 21 വർഷത്തെ  കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയിലേക്ക് മിസിസ് ഇന്ത്യ പട്ടം എത്തുന്നത്. രണ്ടാം തവണയാണ് മിസിസ് വേൾഡിൽ ഇന്ത്യ വിജയിയാവുന്നത്.

2001-ൽ ഡോ. അദിതി ഗോവിത്രികർ കിരീടം ചൂടിയതോടെ ഇന്ത്യ ഒരു തവണ മാത്രമേ മിസിസ് വേൾഡ് കിരീടം നേടിയിട്ടുള്ളൂ. ഡോ. ഗോവിത്രികർ ഇപ്പോൾ മിസിസ് ഇന്ത്യ ഇൻക് 2022-23-ന്റെ ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

'ഹൃദയമായ അഭിനന്ദനങ്ങൾ @sargam3 @mrsindiainc യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.. 21 വർഷങ്ങൾക്ക് ശേഷം കിരീടം തിരിച്ചുവന്ന സമയമാണിത്. അവസാന റൗണ്ടിൽ, ഭാവന റാവു രൂപകൽപ്പന ചെയ്ത പിങ്ക് സെൻട്രൽ സ്ലിറ്റ് ഗ്ലിറ്ററി ഗൗണാണ് കൗശൽ ധരിച്ചിരുന്നത്...' - അദിതി ഗോവിത്രികറും ശ്രീമതി കൗശലിനെ അഭിനന്ദിച്ചു. 


 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ