കൊവിഡ് : 'വാതില്‍ അടയ്ക്കുക അല്ലാതെ മറ്റ് വഴിയില്ല' ; വീഡിയോ പങ്കുവെച്ച് മന്ത്രി സ്മൃതി ഇറാനി

Published : Apr 16, 2020, 03:13 PM ISTUpdated : Apr 16, 2020, 03:19 PM IST
കൊവിഡ് : 'വാതില്‍ അടയ്ക്കുക അല്ലാതെ മറ്റ് വഴിയില്ല' ;  വീഡിയോ പങ്കുവെച്ച്  മന്ത്രി സ്മൃതി ഇറാനി

Synopsis

ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജ്ജീവമാണ് മന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ ദിവസം മന്ത്രി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  ശ്രദ്ധ നേടുന്നത്. 

ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജ്ജീവമാണ് മന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ ദിവസം മന്ത്രി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കൊറോണ വൈറസിനെ ഇങ്ങനെ പ്രതിരോധിക്കണം എന്ന ആശയവുമായി തന്റെ പഴയ ടെലിവിഷൻ പരിപാടിയിലെ ഒരു രംഗമാണ് മന്ത്രി പങ്കുവെച്ചിരിക്കുന്നത്. 

സ്മൃതി ഇറാനി അഭിനയിച്ച ഒരു സീരിയലിലെ ടൈറ്റിൽ സോങ്ങിലെ വാതിൽ അടയ്ക്കുന്ന രംഗമാണ് വീഡിയോയിൽ. 'നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം വീട്ടിൽ തന്നെ സുരക്ഷിതമായിരിക്കുക' എന്ന കുറിപ്പും പോസ്റ്റിനൊപ്പം ഉണ്ടായിരുന്നു. 

വീട്ടിലുള്ളവരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഒരു അതിഥിയെ പോലും ലോക്ഡൗൺ കാലത്ത് വീട്ടിലേക്ക് പ്രവേശിപ്പിക്കരുത്. എല്ലാവരും വരും ദിവസങ്ങളിലും സാമൂഹിക അകലം പാലിച്ച് വീട്ടിൽ തന്നെ തുടരേണ്ടതിന്റെ ആവശ്യകതയാണ് മന്ത്രി വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.   ലോക്ഡൗൺ കാലത്ത് വീട്ടിലിരിക്കുമ്പോൾ  മാസ്കുകൾ നിർമിക്കുന്നതിന്റെ ആവശ്യകതയയെ കുറിച്ചും മന്ത്രി മുന്‍പ് പോസ്റ്റ് ഇട്ടിരുന്നു. 

READ MORE: മാസ്‌ക്കുകള്‍ വീട്ടിലുണ്ടാക്കാന്‍ മോദി; ചലഞ്ച് ഏറ്റെടുത്ത് സ്മൃതി ഇറാനി

PREV
click me!

Recommended Stories

ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ