
തിരൂര്‍: എക്സൈസ് സബ് ഇൻസ്പെക്ടറായി വനിത ഓഫീസറും. സംസ്ഥാനത്തെ ആദ്യ വനിത എക്സൈസ് ഇന്‍സ്പെക്ടര്‍ മലപ്പുറം തിരൂര്‍ ഓഫിസിൽ ചുമതലയേറ്റു. ഷൊർണൂർ സ്വദേശി ഒ.സജിതയാണ് തിരൂര്‍ എക്സൈസ് സര്‍ക്കില്‍ ഓഫീസില്‍ ഇൻസ്പെക്ടറായി ചുമതലയേറ്റത്.
2014ൽ സിവിൽ എക്സൈസ് ഓഫിസറായി സർവീസിൽ കയറിയ സജിത പിന്നീട് നടന്ന പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയാണ് ഇൻസ്പെക്ടര്‍ തസ്തികയിലെത്തിയത്. 2016ലാണ് എക്സൈസ് ഇൻസ്പെക്ര്‍ തസ്തികയില്‍ അപേക്ഷിക്കാൻ വനിതകള്‍ക്കും അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.
ഇതോടെയാണ് സംസ്ഥാനത്തെ ആദ്യ വനിത എക്സൈസ് ഇൻസ്പെക്ടര്‍ എന്ന പദവിയിലേക്ക് സജിത എത്തിയത്. ഷൊർണ്ണൂർ ചുഡുവാലത്തൂർ സ്വദേശി കെ.ജി.അജിയാണ് സജീതയുടെ ഭര്‍ത്താവ്.ഇവര്‍ക്ക് ഏഴാം ക്ലാസുകാരിയായ മകളുമുണ്ട്.