ആറ് മണിക്കൂറെടുത്താണ് വസ്ത്രം തിരഞ്ഞത്; ഒടുവിൽ പെൺകുട്ടിക്ക് ഇഷ്ടപ്പെട്ട വസ്ത്രം സൗജന്യമായി നൽകി കടയുടമ

Published : Mar 20, 2023, 05:35 PM ISTUpdated : Mar 20, 2023, 05:38 PM IST
ആറ് മണിക്കൂറെടുത്താണ് വസ്ത്രം തിരഞ്ഞത്; ഒടുവിൽ പെൺകുട്ടിക്ക് ഇഷ്ടപ്പെട്ട വസ്ത്രം സൗജന്യമായി നൽകി കടയുടമ

Synopsis

‘ആ വസ്ത്രം അവൾക്കു സൗജന്യമായി നൽകണമെന്ന് പ്രപഞ്ചം എന്നോട് ആ നിമിഷത്തിൽ ആവശ്യപ്പെട്ടതായി എനിക്ക് തോന്നി. ഏതോ ഒരു മാലാഖ അവർക്ക് ആ ഉടുപ്പ് സൗജന്യമായി നൽകണമെന്ന് എന്റെ ഉള്ളിലിരുന്ന് പറയുന്നതു പോലെ തോന്നി'- ലൂസില്ല പറഞ്ഞു.

തന്‍റെ ശരീരത്തിന് ഇണങ്ങുന്ന വസ്ത്രം തിരഞ്ഞെടുക്കുന്നതിനായി കടകൾ കയറി ഇറങ്ങിയ ഒരു പെൺകുട്ടിയുടെ അനുഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ശരീരഭാരം കൂടുതലുള്ളതിനാൽ പല വസ്ത്രങ്ങളും പെണ്‍കുട്ടിക്ക് ചേരുന്നില്ലായിരുന്നു. ചിലതിനാകട്ടെ വലിയ വിലയും. അങ്ങനെ ആറ് മണിക്കൂറെടുത്താണ് പെൺകുട്ടി തനിക്ക് ഇണങ്ങിയ വസ്ത്രം തിരഞ്ഞെടുത്തത്. തന്റെ അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പമാണ്  നോർത്ത് കരലിനയിലെ ബൂട്ടിക്കിലെത്തിയാണ് 18കാരി തനിക്ക് ഇണങ്ങിയ വസ്ത്രം കണ്ടെത്തിയത്. 

എന്നാൽ ശരീര ഭാരം കൂടുതലുള്ളതിനാൽ പെൺകുട്ടിക്ക് അൽപം പരിഭ്രമമുണ്ടായിരുന്നു. 400 ഡോളറിൽ ഒതുങ്ങുന്ന വസ്ത്രമായിരുന്നു അവളുടെ ബജറ്റ്. കുറെ വസ്ത്രങ്ങൾ ധരിച്ചു നോക്കി. പക്ഷേ, ഒന്നും അവൾക്കിണങ്ങുന്നതായി തോന്നിയില്ല. ഒരു വസ്ത്രം മാത്രമാണ് അവൾക്ക് യോജിക്കുന്നതായി തോന്നിയത്. അതിന്റെ വില അവളുടെ ബജറ്റിനെക്കാൾ 300 ഡോളർ കൂടുതലായിരുന്നു. അങ്ങനെ അവളും കുടുംബവും ആശയക്കുഴപ്പത്തിലായപ്പോഴാണ് കടയുടമയായ ലൂസില്ല ആ വസ്ത്രം പെൺകുട്ടിക്കു സൗജന്യമായി നൽകാൻ തീരുമാനിച്ചത്.

‘ആ വസ്ത്രം അവൾക്കു സൗജന്യമായി നൽകണമെന്ന് പ്രപഞ്ചം എന്നോട് ആ നിമിഷത്തിൽ ആവശ്യപ്പെട്ടതായി എനിക്ക് തോന്നി. ഏതോ ഒരു മാലാഖ അവർക്ക് ആ ഉടുപ്പ് സൗജന്യമായി നൽകണമെന്ന് എന്റെ ഉള്ളിലിരുന്ന് പറയുന്നതു പോലെ തോന്നി'- ലൂസില്ല പറഞ്ഞു. ആ നിമിഷത്തിന്‍റെ വീഡിയോ ആണ് സോഷ്യല്‍‌ മീഡിയയില്‍ വൈറലായത്. പെൺകുട്ടി പല വസ്ത്രങ്ങൾ മാറി മാറി പരീക്ഷിക്കുന്നത് വീഡിയോയിൽ കാണാം. ഒടുവിൽ അവൾക്ക് അനുയോജ്യമായ വസ്ത്രം സൗജന്യമായി നൽകാമെന്നു പറയുമ്പോൾ കൂടെയുള്ള വീട്ടുകാരുടെ മുഖത്തെ സന്തോഷവും വീഡിയോയില്‍ ഉണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 

 

Also Read: പലഹാരം വിൽപനയ്ക്കൊപ്പം ഡിസ്കോ ഡാൻസും; വൈറലായി വീഡിയോ

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ