'ഓഡിഷന് വിളിച്ചുവരുത്തി അകത്താക്കി വാതിലടയ്ക്കും, ചവറ്റുകൊട്ടയില്‍ നിന്നുള്ള ഭക്ഷണം വരെ കഴിച്ചിട്ടുണ്ട്': രാഖി സാവന്ത്

Published : Dec 01, 2019, 08:24 PM IST
'ഓഡിഷന് വിളിച്ചുവരുത്തി അകത്താക്കി വാതിലടയ്ക്കും, ചവറ്റുകൊട്ടയില്‍ നിന്നുള്ള ഭക്ഷണം വരെ കഴിച്ചിട്ടുണ്ട്': രാഖി സാവന്ത്

Synopsis

മോഡലും നടിയുമായ രാഖി സാവന്ത് പലപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്. ബോളിവുഡിന്‍റെ ഗ്ലാമറസ് നടി രാഖിയുടെ വിവാഹവും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. സ്വന്തം അഭിപ്രായങ്ങള്‍ തുറന്നുപറയുന്നത് കൊണ്ടുതന്നെ വിവാദങ്ങള്‍ രാഖിയുടെ പിന്നാലെ ഉണ്ടായിരുന്നു.

മോഡലും നടിയുമായ രാഖി സാവന്ത് പലപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്. ബോളിവുഡിന്‍റെ ഗ്ലാമറസ് നടി രാഖിയുടെ വിവാഹവും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. സ്വന്തം അഭിപ്രായങ്ങള്‍ തുറന്നുപറയുന്നത് കൊണ്ടുതന്നെ വിവാദങ്ങള്‍ രാഖിയുടെ പിന്നാലെ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ തന്‍റെ ജീവിതാനുഭവങ്ങള്‍ തുറന്നുപറഞ്ഞാണ് രാഖി ആരാധകരുടെ കണ്ണ് നനച്ചിരിക്കുകയാണ്. 

വിശപ്പടക്കാന്‍ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതിരുന്ന ഒരു കുട്ടിക്കാലം തനിക്ക് ഉണ്ടായിരുന്നുവെന്ന് രാഖി വെളിപ്പെടുത്തി. 'അമ്മ ആശുപത്രി ജീവനക്കാരിയായിരുന്നു. അന്നൊക്കെ മിക്കുപ്പോഴും മറ്റുളളവര്‍ ഉപേക്ഷിക്കുന്ന ഭക്ഷണം പോലും കഴിച്ചിട്ടുണ്ട്. വീട്ടില്‍ ഒന്നും കഴിക്കാന്‍ കാണില്ല. ചവറ്റുകുട്ടയില്‍ നിന്നുവരെ അമ്മ ഭക്ഷണം ശേഖരിച്ചു വീട്ടില്‍കൊണ്ടുവന്ന് തരുമായിരുന്നു'- രാഖി പറഞ്ഞു. 

'സിനിമയില്‍ വരുന്ന ആദ്യകാലത്ത് അവസരം ചോദിച്ച് സംവിധായകരെയും നിര്‍മാതാക്കളെയും കാണുമ്പോള്‍ അവരു പറയുന്നത് നിങ്ങളുടെ കഴിവുകള്‍ പുറത്തുകാണിക്കൂ എന്നായിരുന്നു. അവര്‍ എന്ത് കഴിവിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് അന്ന് എനിക്ക്  അറിയില്ലായിരുന്നു. എന്‍റെ വിവിധ പോസിലുള്ള ചിത്രങ്ങളുമായി ചലച്ചിത്രപ്രവര്‍ത്തകരെ കാണാന്‍ ഓഡിഷന് ചെല്ലുമ്പോള്‍ അവര്‍ എനിക്ക് പിന്നിലെ കതക് വലിച്ചടയ്ക്കും. പിന്നെ എങ്ങനെയെങ്കിലും കഷ്ടപ്പെട്ടായിരിക്കും അവിടെ നിന്ന് രക്ഷപ്പെടുന്നത്' - രാഖി പറഞ്ഞു. 

 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ