സിനിമയില്ലെങ്കിലും ജീവിക്കും; പുതിയ കരിയറിൽ ഒരു കൈനോക്കി ആമിർ ഖാന്‍റെ മകള്‍

Published : Oct 08, 2020, 08:24 AM ISTUpdated : Oct 08, 2020, 08:28 AM IST
സിനിമയില്ലെങ്കിലും ജീവിക്കും; പുതിയ കരിയറിൽ ഒരു കൈനോക്കി ആമിർ ഖാന്‍റെ മകള്‍

Synopsis

ഫിറ്റ്നസിലും വിട്ടുവീഴ്ച്ച ചെയ്യാത്ത ഇറ അവയുടെ വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. 

വളർന്നു വരുന്ന സംവിധായികയാണ് ബോളിവുഡ് താരം ആമിർഖാന്റെ മകൾ ഇറ ഖാൻ. എന്നാൽ സിനിമയില്ലെങ്കിലും തനിക്ക് ജീവിക്കാനാവും എന്ന് തെളിയിക്കുകയാണ് ഇറയിപ്പോൾ. മറ്റൊരു കരിയർ കണ്ടുപിടിച്ച കാര്യമാണ് ഇറ പങ്കുവയ്ക്കുന്നത്. 

പുതിയ കരിയർ വേറൊന്നുമല്ല-ടാറ്റൂ ആർട്ടിസ്റ്റ്. ടാറ്റൂയിങ്ങിൽ അഭിരുചി പ്രകടിപ്പിച്ചിട്ടുള്ള ഇറ ഇപ്പോൾ ടാറ്റൂ ആർട്ടിസ്റ്റായ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.

ആദ്യമായി ചെയ്ത ടാറ്റൂവിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇറ പങ്കുവച്ചത്. തന്റെ പരിശീലകൻ നൂപുർ ശിഖാരെയ്ക്കു വേണ്ടി ടാറ്റൂ ചെയ്തുകൊടുക്കുന്ന ഇറയുടെ ചിത്രമാണ് പോസ്റ്റ് ചെയ്തത്.രസകരമായൊരു കുറിപ്പും ചിത്രത്തിനൊപ്പം ഇറ പങ്കുവച്ചിട്ടുണ്ട്.

 

''താൻ ജീവിതത്തിലെ ആദ്യത്തെ ടാറ്റൂ ചെയ്തുകൊടുത്തു. മോശമല്ല അല്ലേ? ബദലായൊരു കരിയർ ഉണ്ടെന്നു കരുതുന്നു''- എന്നാണ് ചിത്രത്തിന് ഇറ നൽകിയ ക്യാപ്ഷൻ. 

 

ഫിറ്റ്നസിലും വിട്ടുവീഴ്ച്ച ചെയ്യാത്ത ഇറ അവയുടെ വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. 'മിഡിയ' എന്ന പേരിൽ ഒരു നാടകവും ഇറ സംവിധാനം ചെയ്തിരുന്നു. ഹസൽ കീച്ച്, വരുൺ പട്ടേൽ, ഇറയുടെ സഹോദരൻ ജുനൈജദ് തുടങ്ങിയവരാണ് നാടകത്തിൽ വേഷമിട്ടിരുന്നത്. 

Also Read: കഠിനമായ വര്‍ക്കൗട്ട്! ആരാധകരെ അമ്പരപ്പിച്ച് താരപുത്രിയുടെ ഫോട്ടോ...

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി