നാടകത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച ഇറ, ഇനി സിനിമയിലേക്കും എത്തുമോയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതിനുള്ള മുന്നോടിയായാണോ ഈ 'ഫിറ്റ്‌നസ്' പ്രയത്‌നങ്ങളെന്ന് ചോദിക്കുന്നവരും കുറവല്ല

ശരീരത്തിന്റെ 'ഫിറ്റ്‌നസി'ന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും. കൃത്യമായ വര്‍ക്കൗട്ടും ചിട്ടയായ ഡയറ്റുമെല്ലാം ഇതിന് വേണ്ടി പരിശീലിക്കാത്തവരും ഇക്കൂട്ടത്തില്‍ കുറവ് തന്നെ. മിക്കവാറും താരങ്ങളും തങ്ങളുടെ വര്‍ക്കൗട്ടുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമായി പങ്കുവയ്ക്കാറുമുണ്ട്. 

സമാനമായ തരത്തില്‍ വര്‍ക്കൗട്ട് വിശേഷങ്ങള്‍ മുടങ്ങാതെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ഒരു താരപുത്രിയുണ്ട് ബോളിവുഡില്‍. ആമിര്‍ഖാന്റെ മകള്‍ ഇറാ ഖാനാണ് ഈ 'മിനി താരം'. 

View post on Instagram

സജീവമായ വര്‍ക്കൗട്ട് സെഷനുകളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇറ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമാവുകയാണ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ. 

'ഹാന്‍ഡ്‌സ്റ്റാന്‍ഡ്' പോസിലാണ് ഫോട്ടോയില്‍ ഇറ. അതും നല്ല 'പെര്‍ഫെക്ട്' ആയാണ് ഇറ ഇത് ചെയ്യുന്നതെന്നാണ് മിക്കവരുടേയും കമന്റുകള്‍. എന്തായാലും കഠിനമായി വര്‍ക്കൗട്ട് തന്നെയെന്നും ഞെട്ടിച്ചുകളഞ്ഞുവെന്നുമെല്ലാം ആരാധകര്‍ താരപുത്രിയോട് കമന്റുകളിലൂടെ പറയുന്നു. 

View post on Instagram

മുമ്പ് ഇറയുടെ 'ലൈവ്' വര്‍ക്കൗട്ട് സെഷനില്‍ ആമിര്‍ ഖാന്‍ അപ്രതീക്ഷിതമായി കടന്നുവന്ന് സംസാരിക്കുന്ന വീഡിയോ വലിയ തോതില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച ഇറ, ഇനി സിനിമയിലേക്കും എത്തുമോയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതിനുള്ള മുന്നോടിയായാണോ ഈ 'ഫിറ്റ്‌നസ്' പ്രയത്‌നങ്ങളെന്ന് ചോദിക്കുന്നവരും കുറവല്ല.

Also Read:- മകളുടെ 'ലൈവ് വര്‍ക്കൗട്ട്' സെഷനില്‍ 'ഇടിച്ചുകയറി' ആമിര്‍ ഖാന്‍...