സ്‌ത്രീകള്‍ പുരുഷൻമാരേക്കാള്‍ കൂടുതൽ കാലം ജീവിക്കുന്നതിനുള്ള കാരണം ഇതാണ്

By Web TeamFirst Published Mar 13, 2019, 9:25 PM IST
Highlights

പുരുഷൻമാരെ അപേക്ഷിച്ച് ദീര്‍ഘകാലം ജീവിച്ചിരിക്കുന്നത് സ്‌ത്രീകളാണെന്ന്  പഠനം പറയുന്നത്.

പുരുഷൻമാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌ത്രീകള്‍ ദുര്‍ബലരാണെന്ന് പറഞ്ഞു നടക്കുന്നവരുണ്ട്. എന്നാൽ അത് അങ്ങനെയല്ല എന്ന് തെളിയിക്കുകയാണ് ചില പഠനങ്ങള്‍. പുരുഷൻമാരെ അപേക്ഷിച്ച് ദീര്‍ഘകാലം ജീവിച്ചിരിക്കുന്നത് സ്‌ത്രീകളാണെന്ന്  പഠനം പറയുന്നത്. അമേരിക്കയിലെ ഡ്യൂക്ക് സര്‍വ്വകലാശാലയാണ് പഠനം നടത്തിയത്. 

സ്‌ത്രീകളുടേതായ ആരോഗ്യ-ശാരീരിക പ്രത്യേകതകളാണ് അവര്‍ക്ക് ദീര്‍ഘായുസ് നൽകുന്നത്. ജന്മനാലുള്ള തകരാറ് മൂലം മരണപ്പെടുന്നതിനുള്ള സാധ്യത ആണ്‍കുഞ്ഞുങ്ങളെ അപേക്ഷിച്ച് പെണ്‍കുഞ്ഞുങ്ങള്‍ക്ക് കുറവാണ്. അതായത് ജനനസമയം മുതൽ സ്‌ത്രീകള്‍ക്ക് അതിജീവനശേഷി കൂടുതലാണത്രെ. ലിംഗവ്യത്യാസം, സ്ത്രീ ഹോര്‍മോണായ ഈസ്‌ട്രജൻ എന്നിവയുടെ സാന്നിദ്ധ്യമാണ് സ്‌ത്രീ ശരീരത്തിന് കൂടുതൽ പ്രതിരോധശേഷി നൽകുന്നത്. അണുബാധ സംബന്ധിച്ച രോഗങ്ങളിൽനിന്ന് സ്‌ത്രീകള്‍ക്ക് അതിവേഗം വിമുക്തി ലഭിക്കുന്നുണ്ടെന്ന് അമേരിക്കയിലെ ഡ്യൂക്ക് സര്‍വ്വകലാശാലയിൽ നടത്തിയ പഠനത്തിൽ വ്യക്തമായി. പ്രൊഫ. വെര്‍ജിനിയ സാരുള്ളിയുടെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. പഠനറിപ്പോര്‍ട്ട് ജേര്‍ണൽ പ്രൊസീഡിങ്സ് ഓഫ് ദ നാഷണൽ അക്കാദമി ഓഫ് സയൻസസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 

click me!