മേക്കപ്പിട്ട് പുറത്തുപോകുമ്പോള്‍ 'ഓവറായോ' എന്ന സംശയം വരാറുണ്ടോ?

By Web TeamFirst Published Apr 7, 2019, 9:48 PM IST
Highlights

വളരെ ലൈറ്റായി മേക്കപ്പ് ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. കട്ടിയായി മേക്കപ്പിടുന്നത് ഇഷ്ടമില്ലാത്തവര്‍ക്ക് 'നാച്വറല്‍ ലുക്ക്' മേക്കപ്പിലൂടെ തന്നെ കൊണ്ടുവരാവുന്നതേയുള്ളൂ. ഇതിന് സ്ത്രീകളുടെ മേക്കപ്പില്‍ ശ്രദ്ധിക്കേണ്ട ചില ടിപ്‌സ് പറയാം

മേക്കപ്പ് ഇട്ട് പുറത്തുപോകുമ്പോള്‍ കൂടെയുള്ളവരോട് 'ഓവറായോ' എന്ന് ചോദിക്കേണ്ടിവരുന്ന അവസ്ഥ പലരും നേരിടാറുണ്ട്. എന്നാല്‍ മേക്കപ്പിനെ കുറിച്ച് ചില കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയാല്‍ പിന്നെ ഇങ്ങനെയുള്ള ആശങ്കകളെയെല്ലാം പൂര്‍ണ്ണമായി ഒഴിവാക്കുന്നതേയുള്ളൂ. 

വളരെ ലൈറ്റായി മേക്കപ്പ് ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. കട്ടിയായി മേക്കപ്പിടുന്നത് ഇഷ്ടമില്ലാത്തവര്‍ക്ക് 'നാച്വറല്‍ ലുക്ക്' മേക്കപ്പിലൂടെ തന്നെ കൊണ്ടുവരാവുന്നതേയുള്ളൂ. ഇതിന് സ്ത്രീകളുടെ മേക്കപ്പില്‍ ശ്രദ്ധിക്കേണ്ട ചില ടിപ്‌സ് പറയാം. 

ഒന്ന്...

മേക്കപ്പിന് മുമ്പ് നല്ലൊരു മോയിസ്ചറൈസര്‍ ഉപയോഗിക്കാന്‍ പ്രത്യേകം കരുതണം. ഇതില്ലാതെ മേക്കപ്പ് ചെയ്താല്‍ അല്‍പസമയം കഴിയുമ്പോള്‍ മേക്കപ്പ് വരണ്ട് പൊട്ടിയിളകി ഇരിക്കാനിടയാകും. ഡ്രൈ സ്‌കിന്‍ ഉള്ളവരാണെങ്കില്‍ ഹെവി മോയിസ്ചറൈസറും ഓയിലി സ്‌കിന്‍ ഉള്ളവരാണെങ്കില്‍ ജെല്‍ ബേസ്ഡ് ക്രീമുമാണ് ഉപയോഗിക്കേണ്ടത്. മോയിസ്ചറൈസര്‍ നന്നായി മുഖത്ത് സെറ്റായതിന് ശേഷം മാത്രമേ മേക്കപ്പ് തുടങ്ങാവൂ. ഇതിന് കുറച്ച് സമയം അനുവദിക്കുക. 

രണ്ട്...

മോയിസ്ചറൈസര്‍ ഉപയോഗിക്കുന്നത് പോലെ തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ്, പ്രൈമറും. പ്രൈമറും നിര്‍ബന്ധമായി ഉപയോഗിക്കണം. മേക്കപ്പ് മുഖത്ത് ഇഴുകിച്ചേരാനും ഏറെ നേരം പ്രശ്‌നമില്ലാതെയിരിക്കാനുമെല്ലാം പ്രൈമര്‍ സഹായിക്കും. 

മൂന്ന്...

കൂട്ടത്തില്‍ മറന്നുപോകാന്‍ പാടില്ലാത്തതാണ് കണ്‍സീലറിന്റെ കാര്യം. നാച്വറല്‍ ലുക്കിന് കണ്‍സീലര്‍ അപ്ലൈ ചെയ്യുന്നത് നിര്‍ബന്ധമാണ്. ചിലരുടെ മുഖത്ത് എല്ലായിടങ്ങളിലും ഒരുപോലെ ഒരേ നിറം ഉണ്ടായിരിക്കില്ല. അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും കണ്‍സീലര്‍ ഉപയോഗിക്കാവുന്നതാണ്. ലൈവ് ആയ ലുക്കിന് വേണ്ടി കണ്ണിന് താഴെയും ചുണ്ടിനും മൂക്കിനും ചുറ്റുമെല്ലാം കണ്‍സീലര്‍ഡ ശ്രദ്ധാപൂര്‍വ്വം അപ്ലൈ ചെയ്യാവുന്നതാണ്. 

നാല്...

ഇനി പറയുന്നത് ഫൗണ്ടേഷനെ കുറിച്ചാണ്. ഫൗണ്ടേഷന്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ നിറത്തിന് യോജിക്കുന്ന തരത്തിലുള്ള ഫൗണ്ടേഷന്‍ വേണം തെരഞ്ഞെടുക്കാന്‍. ഒരു ബ്രഷുപയോഗിച്ച് തന്നെ മുഖത്തും കഴുത്തിലും നല്ല രീതിയില്‍ ഫൗണ്ടേഷന്‍ അപ്ലൈ ചെയ്യാം. ബ്യൂട്ടി ബ്ലെന്‍ഡറുണ്ടെങ്കില്‍ അതുപയോഗിച്ച് ഫൗണ്ടേഷനെ നന്നായി ഉറപ്പിക്കാം. നമ്മുടെ ശരീരത്തിന്റെ നിറത്തില്‍ നിന്ന് വ്യത്യസ്തമായി നില്‍ക്കുന്ന രീതിയില്‍ ഒരിക്കലും മുഖത്ത് ഫൗണ്ടേഷന്‍ വയ്ക്കാതിരിക്കുക. 

അഞ്ച്...

ഫൗണ്ടേഷനും കണ്‍സീലറും ആകുമ്പോഴേക്ക് മുഖം ആകെ വിളര്‍ത്തത് പോലെയുള്ള നിറമായി മാറാന്‍ സാധ്യതയുണ്ട്. ഈ ഘട്ടത്തിലാണ് അല്‍പം ബ്ലഷ് കവിളില്‍ അപ്ലൈ ചെയ്യേണ്ടത്. ഇത് മുഖത്തെ വിളര്‍ച്ച മാറ്റി മിഴിവ് നല്‍കും. ഇതിന്റെ നിറവും നമ്മുടെ മുഖത്തിന് യോജിക്കുന്നതാകണം. 

ആറ്...

ഇനി ചുണ്ടിന് നല്‍കേണ്ട നിറത്തെക്കുറിച്ചാണ് പറയാനുള്ളത്. നാച്വറല്‍ ലുക്ക് ആണ് ആവശ്യമെങ്കില്‍ കടും നിറങ്ങളിലുള്ള ലിപ്സ്റ്റിക്കുകള്‍ ഒഴിവാക്കുക. ചെറിയ നിറത്തിലുള്ള ലിപ് ബാം ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. മുഖത്തിന് ഫ്രഷ്‌നെസ് തോന്നിക്കാനും ഇത്തരം ഇളം നിറങ്ങള്‍ക്കാകും. അപ്പോഴും നമ്മുടെ യഥാര്‍ത്ഥ നിറത്തെ 'കോംപ്ലിമെന്റ്' ചെയ്യുന്ന നിറമായിരിക്കണം ഉപയോഗിക്കേണ്ടത്. 

ഏഴ്...

കണ്ണുകളുടെ കാര്യമാണെങ്കില്‍, കണ്ണിന്റെ ഉള്ളിലെ ഭാഗങ്ങളില്‍ ന്യൂഡ് ഐലീനര്‍ വച്ച് വരയ്ക്കാം. ചെറുതായി കണ്‍പീലികള്‍ ഒരുക്കാം. കണ്ണിലെ ഓവര്‍ മേക്കപ്പും ആകെ മേക്കപ്പ് ഓവറാണെന്ന തോന്നലുണ്ടാക്കും. അതിനാല്‍ കണ്ണിനെ ഒരുക്കുമ്പോഴും അല്‍പം ശ്രദ്ധയാകാം. 

click me!