"ഞാന്‍ നാളെ ജോലിക്ക് വരില്ല"; ലൈവിനിടെ ലോട്ടറിയടിച്ചതറിഞ്ഞ റിപ്പോര്‍ട്ടര്‍- വീഡിയോ

By Web TeamFirst Published Dec 24, 2019, 12:04 PM IST
Highlights

റിപ്പോര്‍ട്ടിങ്ങിനിടെ തനിക്കും ലോട്ടറി അടിച്ചുവെന്ന് അറിയുന്ന ഒരു മാധ്യമപ്രവര്‍ത്തകയുടെ മാനസികാവസ്ഥ എന്തായിരിക്കും? സന്തോഷം കൊണ്ട് തുളളി ചാടുന്ന ഒരു റിപ്പോര്‍ട്ടറെയാണ് കഴിഞ്ഞ ദിവസം ലോകം കണ്ടത്. 

റിപ്പോര്‍ട്ടിങ്ങിനിടെ തനിക്കും ലോട്ടറി അടിച്ചുവെന്ന് അറിയുന്ന ഒരു മാധ്യമപ്രവര്‍ത്തകയുടെ മാനസികാവസ്ഥ എന്തായിരിക്കും? സന്തോഷം കൊണ്ട് തുളളി ചാടുന്ന ഒരു റിപ്പോര്‍ട്ടറെയാണ് കഴിഞ്ഞ ദിവസം ലോകം കണ്ടത്.  ഭാഗ്യശാലിയായ ഒരു റിപ്പോര്‍ട്ടറുടെ ലൈവ് ആഹ്ലാദപ്രകടനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  സ്പാനിഷ് ടെലിവിഷൻ റിപ്പോർട്ടറായ നതാലിയ എസ്ക്യൂഡെറോയെത്തേടിയാണ് ക്രിസ്മസ് ഭാഗ്യമെത്തിയത്.

 ലൈവ് റിപ്പോർട്ടിങ്ങിനിടയിലാണ് ഭാഗ്യം തേടിയെത്തിയത്.  സ്പാനിഷ് ക്രിസ്മസ് ലോട്ടറിയുടെ ലൈവ് ഫലപ്രഖ്യാപനത്തിനിടയിലാണ് 10–ാം സമ്മാനം തനിക്കാണെന്ന് നതാലിയ അറിഞ്ഞത്.  5,000 യൂറോ (3,94,000 രൂപ) ആണ് നതാലിയയ്ക്ക് ലഭിച്ചത്.

സന്തോഷം മറച്ചുവയ്ക്കാനാകാതെ, ലൈവ് പോകുകയാണെന്നോർക്കാതെ നതാലിയ പ്രഖ്യാപിച്ചതിങ്ങനെ ' ഞാൻ നാളെ ജോലിക്കു വരുന്നില്ല'. 'എനിക്ക് 10–ാം സമ്മാനമുണ്ട്. ഇത് തമാശയല്ല. ഞാൻ ഒരുപാട് പ്രോഗ്രാമുകളിൽ പങ്കെടുത്തിട്ടുണ്ട്. ഇവിടെ വന്നപ്പോഴാണ് ഒരു ടിക്കറ്റ് വാങ്ങിയത്. ഞാൻ നാളെ പോകില്ല, ഞാൻ നാളെ ജോലിക്കു പോകില്ല'- റിസൽട്ട് അറിഞ്ഞ ആവേശത്തിൽ നതാലിയ ക്യാമറയില്‍ നോക്കി പറഞ്ഞതിങ്ങനെ. പിന്നീട് സമീപത്തുണ്ടായിരുന്ന അപരിചിതരായ ആളുകളുമൊത്ത് നതാലിയ ആഘോഷം തുടങ്ങുകയായിരുന്നു. 

ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. നിരവധി പേര്‍ കമന്‍റുകളും ചെയ്തു.  ' എന്തു മനോഹരമായ ഒരു നിമിഷമാണിത്. ഇത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു'- എന്നാണ് ഒരാളുടെ കമന്‍റ്.  എന്നാല്‍  ജോലിക്കിടെ ഒരിക്കലും ഒരു മാധ്യമ പ്രവര്‍ത്തക ഇങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു എന്നും ചിലര്‍ അഭിപ്രായം പറഞ്ഞു. 
 

വീഡിയോ

 

Aquí la tienes: "la reportera de La 1" de la que habla todo el mundo a estas horas. ¡Se llama Natalia Escudero!

🔴 Directo ➡ https://t.co/pfgTOQpaaN pic.twitter.com/58j3ACuNte

— TVE (@tve_tve)

Natalia Escudero, reportera de La Mañana de La 1, que se "ha venido arriba" en directo: "El Gordo, Gordo, no me ha tocado. Pero un pellizco me ha tocado [...] Y la lotería de conocer a toda esta gente". https://t.co/PdbwwySsTG pic.twitter.com/2xIQRJMX8u

— RTVE (@rtve)
click me!