Jawed Habib: തലമുടിയിൽ തുപ്പി ഹെയർ സ്റ്റൈൽ ചെയ്ത് ജാവേദ് ഹബീബ്; നടപടി വേണമെന്ന് വനിതാ കമ്മീഷൻ

Published : Jan 07, 2022, 12:13 PM ISTUpdated : Jan 07, 2022, 02:07 PM IST
Jawed Habib: തലമുടിയിൽ തുപ്പി ഹെയർ സ്റ്റൈൽ ചെയ്ത് ജാവേദ് ഹബീബ്; നടപടി വേണമെന്ന് വനിതാ കമ്മീഷൻ

Synopsis

ഒരു സ്ത്രീയുടെ തലമുടി ഒരുക്കുന്നതിനിടെ ഹബീബ് മുടിയിലേയ്ക്ക് തുപ്പുകയായിരുന്നു. ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

ഒരു സ്ത്രീയുടെ തലമുടി സ്റ്റൈൽ (hair styling) ചെയ്യുന്നതിനിടെ തലയിൽ തുപ്പുന്ന സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബിന്‍റെ (Jawed Habib) വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ (social media) വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. ദേശീയ വനിതാ കമ്മീഷനടക്കം അന്വേഷണം ആവശ്യപ്പെട്ട് രം​ഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. 

ഉത്തർപ്രദേശിലെ മുസാഫിർനദ​ഗറിൽ ഹബീബ് നടത്തിയ വർക് ഷോപ്പിനിടെയാണ് സംഭവം നടന്നത്. ഒരു സ്ത്രീയുടെ തലമുടി ഒരുക്കുന്നതിനിടെ ഹബീബ് മുടിയിലേയ്ക്ക് തുപ്പുകയായിരുന്നു. ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

 

 

 

വീഡിയോ പുറത്തുവന്നതോടെ ഉത്തർപ്രദേശ് പൊലീസ് വിഷയത്തിൽ അന്വേഷണം ആരംഭിക്കണം എന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ രം​ഗത്തെത്തി. ഉത്തർപ്രദേശ് ഡിജിപിക്ക് ഇതു സംബന്ധിച്ച കത്തയച്ചിട്ടുണ്ടെന്നും ഉചിത നടപടി എടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷൻ അധ്യക്ഷ രേഖാ ശർമ അറിയിച്ചു.

ഇതിനിടെ വർക് ഷോപ്പില്‍ പങ്കെടുത്ത ചില സ്ത്രീകള്‍ ഈ അനുഭവം തുറന്നുപറയുകയും ചെയ്തു. വേദിയിലേയ്ക്ക് ഹെയർകട്ടിനു ക്ഷണിച്ച ജാവേദ് മുടി നനയ്ക്കാൻ വെള്ളം ഇല്ലെങ്കിൽ തുപ്പൽ ഉപയോ​ഗിക്കാമെന്ന് പറയുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. അതേസമയം, വിമർശനങ്ങൾ  ഉയർന്നതോടെ ക്ഷമാപണവുമായി ജാവേദ് രം​ഗത്തെത്തുകയും ചെയ്തു. ഒരു തമാശയ്ക്ക് ചെയ്തതാണെന്നും അത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ജാവേദ് പറഞ്ഞു.

Also Read: മുലയൂട്ടുന്ന സ്ത്രീകളുടെ ചിത്രം എടുത്താല്‍ ജയിലിൽ പോകാം; നിയമ ഭേദഗതിയുമായി ഈ രാജ്യങ്ങള്‍

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി