അമ്പതാം വിവാഹവാര്‍ഷികത്തിന് വിവാഹദിനത്തിലെ അതേ ഗൗണ്‍ ധരിച്ച് മുത്തശ്ശിയുടെ സര്‍പ്രൈസ്; വീഡിയോ

Published : Apr 22, 2021, 09:22 AM ISTUpdated : Apr 22, 2021, 11:23 AM IST
അമ്പതാം വിവാഹവാര്‍ഷികത്തിന് വിവാഹദിനത്തിലെ അതേ ഗൗണ്‍ ധരിച്ച് മുത്തശ്ശിയുടെ സര്‍പ്രൈസ്; വീഡിയോ

Synopsis

വിവാഹവാര്‍ഷികത്തിന് വിവാഹദിനത്തിലെ അതേ ഗൗണ്‍ ധരിച്ച് വധുവിനെ പോലെ ഒരുങ്ങുന്ന മുത്തശ്ശിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്.   

അമ്പതാം വിവാഹവാര്‍ഷികത്തിന് തങ്ങളുടെ വിവാഹദിനത്തിലെ അതേ വസ്ത്രം ധരിച്ച് മുത്തശ്ശന് സര്‍പ്രൈസ് കൊടുത്ത ഒരു മുത്തശ്ശിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹവാര്‍ഷികത്തിന് വിവാഹദിനത്തിലെ അതേ ഗൗണ്‍ ധരിച്ച് വധുവിനെ പോലെ ഒരുങ്ങുന്ന മുത്തശ്ശിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. 

ഇതൊന്നും അറിയാതെ മുത്തശ്ശന്‍ അടുത്തമുറിയില്‍ ഇരിക്കുന്നതും കാണാം. മുത്തശ്ശിക്ക് ഇന്നും ഈ വസ്ത്രം പാകമാണെന്ന് ഒരുങ്ങാന്‍ സഹായിക്കുന്നതിനിടയില്‍ കൊച്ചുമകള്‍ പറയുന്നുണ്ട്. ലിപ്സ്റ്റിക്കൊക്കെയിട്ട് നവവധുവിനെപ്പോലെ  സുന്ദരിയാവുകയാണ് മുത്തശ്ശി. 

 

തലയില്‍ നെറ്റ് വരെ അണിയിച്ചാണ് മുത്തശ്ശിയെ കൊച്ചുമകള്‍ റെഡിയാക്കുന്നത്. ശേഷം മുത്തശ്ശന്‍റെ അരികിലേയ്ക്ക് എത്തുകയാണ് മുത്തശ്ശി. ഒരുങ്ങി മുന്നിലെത്തിയ ഭാര്യയെ കണ്ട് അമ്പരന്നിരിക്കുന്ന മുത്തശ്ശനെയും വീഡിയോയില്‍ കാണാം. അമേരിക്കന്‍ സ്വദേശിയായ റിക്ക് ലാക്‌സ് എന്ന മജീഷ്യനാണ് ഈ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. പത്ത് ലക്ഷത്തിലധികം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തുകഴിഞ്ഞു.

Also Read: കൊവിഡ് കാരണം വിവാഹസല്‍ക്കാരം മാറ്റിവച്ചു; യുവതി വാക്‌സിനെടുക്കാനെത്തിയത് വിവാഹ ഗൗണില്‍!

'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി