'എന്റെ ശരീരം, എന്റെ ഇഷ്ടം'; വസ്ത്രധാരണത്തെ ചോദ്യം ചെയ്തയാൾക്ക് കുറിക്കുകൊളളുന്ന മറുപടി നൽകി ദിവ്യാംങ്ക

Web Desk   | Asianet News
Published : Jun 02, 2021, 07:18 PM ISTUpdated : Jun 02, 2021, 07:20 PM IST
'എന്റെ ശരീരം, എന്റെ ഇഷ്ടം';  വസ്ത്രധാരണത്തെ ചോദ്യം ചെയ്തയാൾക്ക് കുറിക്കുകൊളളുന്ന മറുപടി നൽകി ദിവ്യാംങ്ക

Synopsis

സ്ത്രീകളെ വിലയിരുത്തുന്ന രീതി നിങ്ങൾ ദയവ് ചെയ്ത് മാറ്റുക. സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് അഭിപ്രായപ്പെടരുത്. എന്റെ ശരീരം, എന്റെ ഇഷ്ടം! നിങ്ങളുടെ മാന്യത, ആ​ഗ്രഹം എന്നും ദിവ്യാംങ്ക ട്വീറ്റ് ചെയ്തു. 

തന്റെ വസ്ത്രധാരണത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ ട്വിറ്റർ ഉപഭോക്താവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ദിവ്യാംങ്ക ത്രിപാഠി ദാഹിയ. താൻ ആതിഥേയത്വം വഹിച്ച ക്രെെ പട്രോൾ ടെലിവിഷൻ സീരീസിൽ വസ്ത്രത്തോടൊപ്പം ദുപ്പട്ട ധരിക്കാത്തത് ചോദ്യം ചെയ്ത വ്യക്തിയ്ക്കാണ് ദിവ്യാംങ്ക അനുയോജ്യമായൊരു മറുപടി നൽകിയത്.

ക്രെെ പെട്രോൾ എപ്പിസോഡിൽ താങ്കൾ എന്തുകൊണ്ടാണ് ദുപ്പട്ട ധരിക്കാത്തത് എന്നാണ് ​ഗ്യാൻശ്യാം ശർമ്മ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ട്വീറ്റ് ചെയ്തത്. ഇതിന് ട്വിറ്ററിലൂടെ തന്നെ ദിവ്യാംങ്ക മറുപടി നൽകുകയും ചെയ്തു. ദുപ്പട്ട ധരിച്ചില്ലെങ്കിലും നിങ്ങളെപ്പോലുളളവർ സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കുകയാണ് വേണ്ടതെന്ന് ദിവ്യാംങ്ക കുറിച്ചു.

സ്ത്രീകളെ വിലയിരുത്തുന്ന രീതി നിങ്ങൾ ദയവ് ചെയ്ത് മാറ്റുക. സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് അഭിപ്രായപ്പെടരുത്. എന്റെ ശരീരം, എന്റെ ഇഷ്ടം! നിങ്ങളുടെ മാന്യത, ആ​ഗ്രഹം എന്നും ദിവ്യാംങ്ക ട്വീറ്റ് ചെയ്തു. ഈ സംഭവത്തിൽ ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ ട്വിറ്ററിൽ രം​ഗത്തെത്തുകയും ചെയ്തു.

 

PREV
click me!

Recommended Stories

'യാത്രകൾ എന്നെ ജീവിതത്തിൽ എന്തും ഒറ്റയ്ക്ക് നേരിടാൻ പഠിപ്പിച്ചു; ഇത് ഗൗരിയുടെ യാത്ര അനുഭവങ്ങൾ
20 വർഷം സിംഗിൾ മദർ, അമ്മയ്ക്കും ഒരു കൂട്ട് വേണം; വിവാഹം നടത്തി കൊടുത്ത് മക്കള്‍