എന്തുകൊണ്ട് പിരീഡ്സ് ആകുമ്പോള്‍ നടുവേദന; ഇതാ സ്ത്രീകള്‍ക്ക് ചില ടിപ്സ്...

Published : Jul 20, 2023, 08:43 AM IST
എന്തുകൊണ്ട് പിരീഡ്സ് ആകുമ്പോള്‍ നടുവേദന; ഇതാ സ്ത്രീകള്‍ക്ക് ചില ടിപ്സ്...

Synopsis

പതിവായി ആര്‍ത്തവസമയത്തോട് അനുബന്ധമായി നടുവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും മാനസികമായും ബാധിക്കാം. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ ആര്‍ത്തവസമയത്ത് നടുവേദനയുണ്ടാകാം. ഈ കാരണങ്ങളിലേക്കാണിനി കടക്കുന്നത്. 

പിരീഡ്സ് അഥവാ ആര്‍ത്തവമാകുമ്പോള്‍ വയറുവേദനയും നടുവേദനയും അനുഭവപ്പെടുന്ന വലിയൊരു വിഭാഗം സ്ത്രീകള്‍ തന്നെയുണ്ട്.  ചെറിയ രീതിയിലുള്ള ശരീരവേദനയോ വയറുവേദനയോ അത്ര പേടിക്കാനില്ലാത്ത കാര്യമാണെങ്കിലും ശക്തമായ വേദനകളുടെ കാരണം നാം സമയബന്ധിതമായി മനസിലാക്കുകയും ചികിത്സ ആവശ്യമെങ്കില്‍ അതെടുക്കാൻ തയ്യാറാവുകയും വേണം. 

പതിവായി ആര്‍ത്തവസമയത്തോട് അനുബന്ധമായി നടുവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും മാനസികമായും ബാധിക്കാം. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ ആര്‍ത്തവസമയത്ത് നടുവേദനയുണ്ടാകാം. ഈ കാരണങ്ങളിലേക്കാണിനി കടക്കുന്നത്. 

എന്തുകൊണ്ട് ആര്‍ത്തവസമയത്ത് നടുവേദന?

ആര്‍ത്തവത്തോട് അനുബന്ധമായുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളെ കുറിച്ച് ഏവര്‍ക്കുമറിയാമല്ലോ. ഈ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പല തരത്തിലുള്ള ആന്തരീകപ്രവര്‍ത്തനങ്ങള്‍ക്കും കാരണമാകുന്നതോടെ നടുവേദന അനുഭവപ്പെടാം.

ആര്‍ത്തവസമയത്ത് നല്ലതുപോലെ രക്തസ്രാവമുണ്ടാകുമ്പോള്‍ സ്വകാര്യഭാഗത്ത് തിങ്ങിനിറഞ്ഞത് പോലുള്ള അവസ്ഥയുണ്ടാകാം. ഇത് നാഡികള്‍ക്ക് നല്‍കുന്ന മര്‍ദ്ദവും നടുവേദനയ്ക്ക് കാരണമാകാം. 

ചിലരില്‍ എൻഡോമെട്രിയോസിസ് എന്ന രോഗവും ആര്‍ത്തവസമയത്തെ വേദനയ്ക്ക് കാരണമായി വരാം. ഗര്‍ഭപാത്രത്തിന്‍റെ അകത്തെ ഭിത്തിയില്‍ പുറത്തേക്ക് വളര്‍ച്ചയുണ്ടാകുന്ന അവസ്ഥയാണിത്. ആര്‍ത്തവസംബന്ധമായ പല ക്രമക്കേടുകള്‍ക്കും എൻഡോമെട്രിയോസിസ് കാരണമാകാം. 

പിഐഡി (പെല്‍വിക് ഇൻഫ്ലമേറ്ററി ഡിസീസ്) അഥവാ സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയെ ബാധിക്കുന്ന മറ്റൊരു രോഗം, ഫൈബ്രോയിഡ്സ് അല്ലെങ്കില്‍ സിസ്റ്റ് എന്നറിയപ്പെടുന്ന ഗര്‍ഭപാത്രത്തിനകത്ത് അസാധാരണമായി മുഴകള്‍ (ദ്രാവകം നിറഞ്ഞത്) കാണുന്ന അവസ്ഥ- എല്ലാം ആര്‍ത്തവ വേദനയ്ക്കും മറ്റ് പ്രയാസങ്ങള്‍ക്കുമെല്ലാം കാരണമാകാം. 

ടിപ്സ്...

ആര്‍ത്തവവേദനയെ പല രീതിയിലും ലഘൂകരിക്കാം. ചൂട് വയ്ക്കുന്നത് നല്ലൊരു രീതിയാണ്. അതുപോലെ ചെറിയ രീതിയിലുള്ള വ്യായാമങ്ങള്‍ ഈ സമയത്ത് ചെയ്യുന്നതും വേദനയ്ക്ക് ആക്കം നല്‍കാം. 

ഇരുന്ന് ജോലി ചെയ്യുമ്പോഴോ, നില്‍ക്കുമ്പോഴോ, കിടക്കുമ്പോഴോ എല്ലാം ശരീരത്തിന്‍റെ പോസ്ച്ചര്‍ കൃത്യമായി പാലിക്കാൻ ശ്രമിച്ചാലും വേദന അല്‍പം കുറയ്ക്കാം. 

ആര്‍ത്തവസമയത്തെ വേദനയ്ക്ക് പെയിൻ കില്ലേഴ്സ് കഴിക്കുകയും ചെയ്യാം. പലരും ഇത് ചെയ്യരുത് എന്ന് നിഷ്കര്‍ഷിക്കാറുണ്ട്. ഇക്കാര്യത്തില്‍ സംശയങ്ങളുണ്ടെങ്കില്‍ ഒരു ഗൈനക്കോളജിസ്റ്റിനോട് ആ സംശയം ചോദിച്ച് നിവാരണം ചെയ്യാം. 

പൊതുവെ ആര്‍ത്തവസമയത്ത് സ്ട്രെസുകളിലൂടെ പോകാതിരിക്കുന്നതാണ് നല്ലത്. സ്ട്രെസ് അകറ്റുന്നതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമോ അവയിലെല്ലാം മുഴുകാം. കാരണം സ്ട്രെസും ആര്‍ത്തവ വേദനയ്ക്കും മറ്റ് പ്രയാസങ്ങള്‍ക്കും കാരണമായി വരാറുണ്ട്. 

Also Read:- വയറുവേദനയും ഛര്‍ദ്ദിയും വിശപ്പില്ലായ്മയും ഒരിക്കലും നിസാരമാക്കരുത്; ഈ രോഗമാണോ എന്ന് പരിശോധിക്കുക...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ