Latest Videos

കൊറോണക്കാലത്ത് അമ്മയെ കാണാന്‍ മകള്‍ എത്തിയത് ഇങ്ങനെ; ഹൃദയഭേദകമായ വീഡിയോ

By Web TeamFirst Published May 22, 2020, 9:34 AM IST
Highlights

കൊറോണക്കാലത്ത് മറ്റൊരു വീഡിയോ കൂടി വൈറലായിരിക്കുകയാണ്. ഈ ലോകത്തിലെ ഏറ്റവും ഉദാത്തമായ സ്‌നേഹം അമ്മയും മക്കളും തമ്മിലുള്ളതാണെന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുന്ന വീഡിയോ ആണിത്.

കൊവിഡിനെ പ്രതിരോധിക്കാനായി​ സാമൂഹിക അകലം പാലിച്ചുള്ളൊരു ജീവിതം നയിക്കുകയാണ് ​ ലോകം. ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാതെ വീടിനുള്ളില്‍ തന്നെ അടച്ചുള്ള ജീവിതം. 

പ്രിയപ്പെട്ടവർ ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഈ കൊറോണക്കാലത്ത്, സാമൂഹ്യ പ്രതിബന്ധതയോടെ പോരാടുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. ചില്ലുജാലകത്തിനപ്പുറത്ത് നിന്നു മകളെ കണ്ട ഡോക്ടറുടെയും ചില്ലുവാതിലിനപ്പുറത്ത് വിവാഹവസ്ത്രത്തില്‍ നില്‍ക്കുന്ന കൊച്ചുമകളെ കണ്ട മുത്തശ്ശിയുടെയും പ്ലാസ്റ്റിക് കര്‍ട്ടന് പിന്നില്‍ നിന്ന് മുത്തശ്ശിയെ ആലിംഗനം ചെയ്ത കുട്ടിയുടെയുമൊക്കെ വാര്‍ത്തകള്‍ നാം കണ്ടതാണ്. 

അക്കൂട്ടത്തില്‍ ഇതാ മറ്റൊരു വീഡിയോ കൂടി വൈറലായിരിക്കുകയാണ്. ഈ ലോകത്തിലെ ഏറ്റവും ഉദാത്തമായ സ്‌നേഹം അമ്മയും മക്കളും തമ്മിലുള്ളതാണെന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുന്ന വീഡിയോ ആണിത്. നഴ്‌സിങ് സെന്ററിലുള്ള അമ്മയെ കാണാന്‍ വ്യത്യസ്ത മാര്‍ഗം സ്വീകരിച്ചെത്തിയ മകളുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

 

A woman put on a sterilized hippo costume so that she could hug her mother, a resident at Fox Trails Assisted Living in Stephens City, Virginia pic.twitter.com/k03ZvEX1kM

— Reuters (@Reuters)

 

യുഎസിലെ വിര്‍ജിനിയ സ്വദേശിനിയായ പെണ്‍കുട്ടിയാണ് സ്റ്റിഫന്‍സ് സിറ്റിയിലെ നഴ്‌സിങ് സെന്ററിലെ അന്തേവാസിയായ അമ്മയെ കാണാന്‍ രൂപം മാറിയെത്തിയത്. ഹിപ്പോപ്പൊട്ടാമസിന്‍റെ വേഷത്തിലാണ് മകള്‍ അമ്മയെ കാണാനെത്തിയത്. 

ഹിപ്പോപ്പൊട്ടാമസിന്‍റെ വേഷത്തില്‍ എത്തിയ  മകളെ അമ്മ ആദ്യം തിരിച്ചറിഞ്ഞില്ല. താന്‍ മകളാണെന്ന് പറയുമ്പോള്‍ അമ്മ  അടുത്തുവരുന്നതും ആലിംഗനം ചെയ്യുന്നതും വീഡിയോയില്‍ കാണാം.  നിരവധി ലൈക്കുകളും കമന്‍റുകളും വീഡിയോയ്ക്ക് ലഭിക്കുകയും ചെയ്തു. 

ലോകത്ത് ഏറ്റവുമധികം ആളുകളില്‍ കൊവിഡ് ബാധിച്ചത് അമേരിക്കയിലാണ്. 15 ലക്ഷത്തിനുമുകളിലാണ് ഇതിന്റെ കണക്ക്. 

Also Read: കൊവിഡ് കാലത്ത് മുത്തശ്ശനെയും മുത്തശ്ശിയെയും കെട്ടിപ്പിടിക്കാന്‍ പത്ത് വയസ്സുകാരി കണ്ടെത്തിയ മാര്‍ഗം...

 

click me!