വയറ്റിൽ ഇരട്ടകൾ വളരുമ്പോൾ മൂന്നാമതൊരു കുഞ്ഞിനെ ഗർഭം ധരിച്ച് യുവതി

Web Desk   | Asianet News
Published : Jan 02, 2021, 08:13 PM ISTUpdated : Jan 02, 2021, 08:20 PM IST
വയറ്റിൽ ഇരട്ടകൾ വളരുമ്പോൾ മൂന്നാമതൊരു കുഞ്ഞിനെ ഗർഭം ധരിച്ച് യുവതി

Synopsis

ഇരട്ടകളും മൂന്നാമത്തെ കുട്ടിയും തമ്മിലുള്ള പ്രായ വ്യത്യാസം പത്ത് മുതൽ പതിനൊന്ന് ദിവസമാണ്. @theblondebunny1 എന്ന ടിക് ടോക് അക്കൗണ്ടിൽ വന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.

വയറ്റിൽ ഇരട്ടകൾ വളരുമ്പോൾ മൂന്നാമതൊരു കുഞ്ഞിനെ ​ഗർഭം ധരിച്ച് യുവതി. ഇരട്ടകളും മൂന്നാമത്തെ കുട്ടിയും തമ്മിലുള്ള പ്രായ വ്യത്യാസം പത്ത് മുതൽ പതിനൊന്ന് ദിവസമാണ്. @theblondebunny1 എന്ന ടിക് ടോക് അക്കൗണ്ടിൽ വന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.

ഇത്തരം സംഭവങ്ങൾ വളരെ അപൂർവമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഐവിഎഫ് ചികിത്സയിലൂടെയാണ് ​ഗർഭം ധരിച്ചതെന്നും യുവതി പറയുന്നു. സ്കാനിങ്ങിലാണ് ഇക്കാര്യം വ്യക്തമായതെന്നും ഡെയ്‌‌ലി മെയില്‍  റിപ്പോർട്ട് ചെയ്തു.  

ഇതിനെ സൂപ്പർഫെറ്റേഷനെന്നാണ് പറയുന്നതെന്നും കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നറിയാൻ രണ്ടാഴ്ച കൂടുമ്പോൾ അൾട്രാസൗണ്ട് സ്കാൻ ചെയ്യാറുണ്ടെന്നും യുവതി പറഞ്ഞു.  നിലവിൽ 17 ആഴ്ച ഗർഭിണിയാണ്. തന്റെ മൂന്ന് മക്കളും ഒരേ ദിവസം ജനിക്കുമെന്നും യുവതി വീഡിയോയിൽ പറയുന്നു.

പ്രൊഫഷണൽ ജിംനാസ്റ്റിൽ നിന്ന് പോൺ താരത്തിലേക്ക്; ജീവിതം വെറോണയെ നടത്തിയ വഴികൾ

 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ