Latest Videos

എപ്പോഴും ശ്വാസംമുട്ടലും ക്ഷീണവും, സ്ഥിരമായി ​ഗർഭനിരോധന ​ഗുളിക കഴിച്ച യുവതിയ്ക്ക് സംഭവിച്ചത്....

By Web TeamFirst Published Jan 12, 2020, 3:37 PM IST
Highlights

ഒരു ദിവസം ശ്വാസമുട്ടൽ കൂടിയപ്പോൾ ഡയ‌റിന്റെ സ​ഹോദരൻ ആംബുലൻസ് വിളിക്കുകയും തുടർന്ന് യുകെയിലെ ടാംവർത്തിലെ ഗുഡ് ഹോപ്പ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

33കാരിയായ ലോറൻ ഡയർ എന്ന യുവതി സ്ഥിരമായി ​ഗർഭനിരോധന ​ഗുളിക കഴിക്കുമായിരുന്നു. തുടക്കത്തിൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കിലും പിന്നീടാണ് ഡയറിന്റെ ആരോ​ഗ്യത്തെ ​ഗുരുതരമായി ബാധിക്കാൻ തുടങ്ങിയത്. ​ഗർഭനിരോധ ​ഗുളിക കഴിച്ചതിന് ശേഷം ശ്വാസമുട്ടലും അമിതമായി ക്ഷീണവും അനുഭവപ്പെടാൻ തുടങ്ങിയതായി ഡയർ പറയുന്നു. 

ഒരു ദിവസം ശ്വാസമുട്ടൽ കൂടിയപ്പോൾ ഡയ‌റിന്റെ സ​ഹോദരൻ ആംബുലൻസ് വിളിക്കുകയും തുടർന്ന് യുകെയിലെ ടാംവർത്തിലെ ഗുഡ് ഹോപ്പ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ‍ഡോക്ടർ ഉടൻ തന്നെ സ്കാൻ ചെയ്യാനും രക്ത പരിശോധന നടത്താനും പറഞ്ഞു. ശ്വാസകോശത്തെ ബാധിക്കുന്ന പള്‍മണറി എംബോളി  എന്ന അവസ്ഥയാണ് യുവതിക്കെന്ന് ഡോക്ടർ പറഞ്ഞു. ഇതിനെ തുടർന്ന് രക്തം കട്ടപിടിച്ചിരിക്കുകയും ചെയ്തു. 

ഒന്ന്, വലത് ശ്വാസകോശത്തിലും മറ്റൊന്ന് ഇടത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗത്തുമായാണ് രക്തം കട്ടപിടിച്ചിരിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇത് ശ്വാസമുട്ടലിന് കാരണമാകുമെന്ന് ഡോക്ടർ പറഞ്ഞു. യുവതിയുടെ പെൽവിസിൽ രക്തം കട്ടപിടിക്കാൻ ആരംഭിച്ചതായും രക്ത വിദഗ്ധൻ സ്ഥിരീകരിച്ചു. സ്ഥിരമായി ഗർഭനിരോധന ഗുളിക കഴിച്ചതിന്റെ ഫലമായാണ് ഇതുണ്ടായതെന്നും ഡോക്ടർ പറഞ്ഞു. 

2015 മുതൽ യുവതി ഗർഭനിരോധന ഗുളിക കഴിക്കുന്നു. യുവതിയ്ക്ക് രണ്ട് തവണ ഹൃദയസ്തംഭനം ഉണ്ടായതായും ഡോക്ടർ പറയുന്നു. എട്ട് മാസത്തോളം ചികിത്സ നടത്തിയെന്നും ഞാനിപ്പോൾ വളരെയധികം സന്തോഷത്തിലാണെന്നും ഡയർ പറയുന്നു. അത് കഴിഞ്ഞ് ആറ് മാസത്തോളം മെഡിറ്റേഷൻ ചെയ്തുവെന്നും ലോകം മുഴുവനും യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഡയർ. 

​ഗർഭനിരോധന ​ഗുളിക സ്ഥിരമായി കഴിക്കുന്ന സത്രീകളോട് ഡയറിന് പറയാനുള്ളത് ഒന്ന് മാത്രമാണ്. ദയവ് ചെയ്ത് നിങ്ങൾ ഗർഭനിരോധന ​ഗുളിക ഉപയോ​ഗിക്കുന്നത് ഒഴിവാക്കുക. അത് നിങ്ങളുടെ ആരോ​ഗ്യത്തെ ​ദോഷം ചെയ്യും. ​ഗർഭനിരോധന ഗുളിക കഴിക്കുന്നത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ഡയർ പറയുന്നത്. 
മൈക്രോഗിനോൺ ആണ് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യുന്നത്. ഹോർമോണുകളുടെ ശക്തമായ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു.

click me!