സാരിയും ഹീല്‍സുമണിഞ്ഞ് സ്ത്രീയുടെ കിടിലൻ 'പെര്‍ഫോമൻസ്'; വീഡിയോ

Published : May 31, 2023, 04:40 PM IST
സാരിയും ഹീല്‍സുമണിഞ്ഞ് സ്ത്രീയുടെ കിടിലൻ 'പെര്‍ഫോമൻസ്'; വീഡിയോ

Synopsis

ചില വീഡിയോകള്‍ അങ്ങനെയല്ല, അവ കണ്ടുകഴിഞ്ഞാലും പിന്നീടും നമ്മുടെ മനസിനെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കാൻ കഴിവുള്ളതായിരിക്കും. ഇത്തരത്തില്‍ നമുക്ക് പ്രചോദനം നല്‍കുന്ന, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഒരുപാട് ആത്മവിശ്വാസം പകരാൻ കഴിയുന്നൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. 

സോഷ്യല്‍ മീഡിയയിലൂടെ എത്രയോ രസകരമായ വീഡിയോകളാണ് നാം ഓരോ ദിവസവും കാണാറുള്ളത്. ഇവയില്‍ പലതും വെറുതെ കണ്ടുപോകാൻ മാത്രം ഉപകരിക്കുന്നവയായിരിക്കും. താല്‍ക്കാലികമായ ആസ്വാദനത്തിന് മാത്രം നാം ആശ്രയിക്കുന്ന തരം വീഡിയോകള്‍.

എന്നാല്‍ ചില വീഡിയോകള്‍ അങ്ങനെയല്ല, അവ കണ്ടുകഴിഞ്ഞാലും പിന്നീടും നമ്മുടെ മനസിനെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കാൻ കഴിവുള്ളതായിരിക്കും. ഇത്തരത്തില്‍ നമുക്ക് പ്രചോദനം നല്‍കുന്ന, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഒരുപാട് ആത്മവിശ്വാസം പകരാൻ കഴിയുന്നൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. 

സാരിയും ഹീല്‍സുമണിഞ്ഞ് ഒരു സ്ത്രീ അനായാസം നൃത്തം ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പറഞ്ഞുകേള്‍ക്കുമ്പോളും ഒരുപക്ഷേ ഇതെത്രമാത്രം നമ്മെ അതിശയപ്പെടുത്തുന്നതാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാൻ സാധിക്കില്ല. വീഡിയോ കണ്ടുനോക്കിയാല്‍ മാത്രമേ ഇത് വ്യക്തമാകൂ.

വീഡിയോയില്‍ കാണുന്ന കിടിലൻ 'പെര്‍ഫോമര്‍' എവിടെ നിന്നാണെന്നോ, ഏത് പരിപാടിക്കിടെയാണ് ഇത് പകര്‍ത്തിയതെന്നോ ഒന്നം വ്യക്തമല്ല. പക്ഷേ സോഷ്യല്‍ മീഡിയിയല്‍ വലിയ രീതിയില്‍ തന്നെ ഈ വീഡിയോ ശ്രദ്ധേയമായി എന്ന് പറയും.

ടൈല്‍ പോലുള്ള പ്രതലത്തില്‍ നിന്നുകൊണ്ടാണ് ഹീല്‍സും സാരിയുമണിഞ്ഞ് സ്ത്രീ ചടുലതയാര്‍ന്ന ചുവടുകള്‍ വയ്ക്കുന്നത്. ബ്രേക്ക് ഡാൻസ് സ്റ്റെപ്പുകളാണ് ഇവര്‍ അധികവും ചെയ്യുന്നത്. ഓരോ നിമിഷവും ഇപ്പോള്‍ വീണുപോകുമോയെന്ന് കാണുന്നവരില്‍ ഭയം തോന്നാം. ചില സമയത്ത് ഇവര്‍ ചെറുതായി തെന്നുന്നതും കാണാം. എങ്കില്‍ പോലും ബാലൻസ് തെറ്റി തറയിലേക്ക് വീഴുന്നില്ല. വിജയകരമായി നൃത്തം ചെയ്ത് പൂര്‍ത്തിയാക്കുകയാണ്.

അവിടെ ചുറ്റും കൂടിനില്‍ക്കുന്നവരും ഇത് കണ്ട് അമ്പരക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇവര്‍ ആരായാലും നിസാരക്കാരിയല്ലെന്നും, ശരിക്കും കഴിവുള്ളത് കൊണ്ട് മാത്രമാണ് ഇങ്ങനെ നൃത്തം ചെയ്യാൻ സാധിക്കുന്നതെന്നും വീഡിയോ കണ്ടവരെല്ലാം കമന്‍റുകളില്‍ പറയുന്നു. 

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- സൗന്ദര്യമത്സരത്തില്‍ ഭാര്യ രണ്ടാം സ്ഥാനമായതോടെ 'വയലന്‍റ്' ആയി ഭര്‍ത്താവ്; വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

 

PREV
click me!

Recommended Stories

'യാത്രകൾ എന്നെ ജീവിതത്തിൽ എന്തും ഒറ്റയ്ക്ക് നേരിടാൻ പഠിപ്പിച്ചു; ഇത് ഗൗരിയുടെ യാത്ര അനുഭവങ്ങൾ
20 വർഷം സിംഗിൾ മദർ, അമ്മയ്ക്കും ഒരു കൂട്ട് വേണം; വിവാഹം നടത്തി കൊടുത്ത് മക്കള്‍