കുതിരയെ പോലെ ഓടും, ചാടും; വൈറലായി ഒരു പെണ്‍കുട്ടി

Published : May 24, 2019, 12:23 PM IST
കുതിരയെ പോലെ ഓടും, ചാടും; വൈറലായി ഒരു പെണ്‍കുട്ടി

Synopsis

ചെറുപ്പത്തില്‍ ആന കളിക്കാത്തവരായി ആരുമുണ്ടാകില്ല. പൂച്ചയെ പോലെയും പട്ടിയെ പോലെയും ശബ്ദം അനുകരിച്ചിട്ടുളളവരുമായിരിക്കും നമ്മളില്‍ പലരും. 

ചെറുപ്പത്തില്‍ ആന കളിക്കാത്തവരായി ആരുമുണ്ടാകില്ല. പൂച്ചയെ പോലെയും പട്ടിയെ പോലെയും ശബ്ദം അനുകരിച്ചിട്ടുളളവരുമായിരിക്കും നമ്മളില്‍ പലരും. വലുതാകുമ്പോള്‍ ഇത്തരം കൗതുകങ്ങളും കളികളും സ്വാഭാവികമായും നില്‍ക്കും. എന്നാല്‍ ഇവിടെ  നോര്‍വേ സ്വദേശിനിയായ ഒരു പെണ്‍കുട്ടി നടക്കുന്നത് കുതിരയെ പോലെയാണ്. മുന്‍പ് പട്ടിയെ പോലെയായിരുന്നു. 

കുതിരയോടുള്ള ഇഷ്ടം കൂടിയപ്പോഴാണ് കുതിരയേ പോലെ ചാടാന്‍ തുടങ്ങിയത്. ഐല ക്രിസ്റ്റിന്‍ എന്ന പെണ്‍കുട്ടിയാണ് തന്റെ വ്യത്യസ്തമായ കഴിവ് കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ താരമായിരിക്കുന്നത്. കുട്ടിക്കാലം മുതല്‍ ഐലയ്ക്ക് പട്ടികളെ ഇഷ്ടമായിരുന്നു. അന്ന് പട്ടികളെ പോലെ ഓടുന്നതും ചാടുന്നതുമായിരുന്നു ഐലയ്ക്ക് ഇഷ്ടം.

പിന്നീട് ആ ഇഷ്ടം കുതിരയോടായി. ഇപ്പോള്‍ ഐല കുതിരയെ പോലെ ഓടുകയും ചാടുകയും ചെയ്യുന്നു. ഐലയുടെ കുതിരയോട്ടത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടി കഴിഞ്ഞു. പറമ്പിലൂടെ നാലുകാലില്‍ ഓടുന്ന ഐലന് കുതിരപ്പെണ്‍കുട്ടി എന്ന പേരും വീണു. വ്യത്യസ്തമായ തന്റെ ഹോബി നാലാം വയസില്‍ തുടങ്ങിയതാണെന്നാണ് ഐലന്‍ പറയുന്നത്. തനിക്ക് ഭ്രാന്താണെന്ന് പലരും പറയുന്നുണ്ടെങ്കിലും അതൊന്നും താന്‍ കാര്യമാക്കാറില്ലെന്നും ഐലന്‍ പറഞ്ഞു. 
 

PREV
click me!

Recommended Stories

പതിവുനടത്തത്തിന് പോയ മുത്തശ്ശി രാത്രി വൈകിയും വീട് എത്തിയില്ല, ഒടുവിൽ മാലയിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് തുണച്ചു
മകളുടെ ആദ്യ ആർത്തവം ആചാരത്തോടെ ആഘോഷമാക്കി കുടുംബം; ഏറ്റെടുത്ത് സമൂഹമാധ്യമം