സ്‌കൈ ഡൈവിങ് ചെയ്ത് 102-ാം പിറന്നാള്‍ ആഘോഷമാക്കി മുത്തശ്ശി

Published : Aug 27, 2024, 05:57 PM IST
സ്‌കൈ ഡൈവിങ് ചെയ്ത് 102-ാം പിറന്നാള്‍ ആഘോഷമാക്കി മുത്തശ്ശി

Synopsis

ഏഴായിരം അടി ഉയരത്തില്‍ നിന്ന് സ്‌കൈഡൈവിങ് ചെയ്ത് ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായമേറിയ സ്‌കൈഡൈവര്‍ ആയി മാറിയിരിക്കുകയാണ് മെനെറ്റ്. 

യുകെയിലെ 102 വയസ്സുകാരിയായ മുത്തശ്ശി തന്‍റെ പിറന്നാളാഘോഷിച്ചത് ആകാശത്ത്.  മെനെറ്റ് ബെയ്‌ലി സ്‌കൈഡൈവിങ് നടത്തിയാണ് തന്‍റെ  102-ാം പിറന്നാള്‍ ആഘോഷമാക്കിയത്. ഏഴായിരം അടി ഉയരത്തില്‍ നിന്ന് സ്‌കൈഡൈവിങ് ചെയ്ത് ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായമേറിയ സ്‌കൈഡൈവര്‍ ആയി മാറിയിരിക്കുകയാണ് മെനെറ്റ്. 

ഇതിന്‍റെ വീഡിയോ ഡെയ്‌ലി മെയിലാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇന്‍സ്ട്രക്ടര്‍ക്കൊപ്പം മെനറ്റ് വിമാനത്തില്‍ നിന്ന് ചാടുന്നതും കുറച്ചുകഴിഞ്ഞ് ഭൂമിയില്‍ ലാന്‍ഡ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. എങ്ങനെയുണ്ടായിരുന്നു അനുഭവം എന്ന ചോദ്യത്തിന് 'മനോഹരമായിരുന്നു' എന്നാണ് മുത്തശ്ശിയുടെ മറുപടി. നിരവധി പേരാണ് ഈ വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. പ്രായം വെറും നമ്പറല്ലേ എന്നാണ് പലരും കുറിച്ചത്. 


Also read: തലമുടി വളരാന്‍ ഈ മൂന്ന് നട്സ് കഴിക്കൂ, ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

PREV
Read more Articles on
click me!

Recommended Stories

മകളുടെ ആദ്യ ആർത്തവം ആചാരത്തോടെ ആഘോഷമാക്കി കുടുംബം; ഏറ്റെടുത്ത് സമൂഹമാധ്യമം
ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍