തടിയുളളവര്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശനമില്ലെന്ന് പുരോഹിതന്‍, വേദിയില്‍ നിന്ന് തള്ളിയിട്ട് യുവതി; വീഡിയോ

Published : Jul 17, 2019, 04:56 PM ISTUpdated : Jul 22, 2019, 11:28 AM IST
തടിയുളളവര്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശനമില്ലെന്ന് പുരോഹിതന്‍, വേദിയില്‍ നിന്ന് തള്ളിയിട്ട് യുവതി; വീഡിയോ

Synopsis

തടിയുളള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തിലേക്ക് പ്രവേശനമില്ലെന്ന് പറഞ്ഞ പുരോഹിതനെ യുവതി വേദിയില്‍ നിന്ന് തള്ളിയിട്ടു.

തടിയുളള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തിലേക്ക് പ്രവേശനമില്ലെന്ന് പറഞ്ഞ പുരോഹിതനെ യുവതി വേദിയില്‍ നിന്ന് തള്ളിയിട്ടു. ബ്രസീലിലാണ് സംഭവം നടന്നത്. ബ്രസീലിലെ പുരോഹിതനായ മാര്‍സെലോ റോസിയെയാണ് (Marcelo Rossi) യുവതി വേദിയില്‍ നിന്ന് തള്ളിയിട്ടത്. തള്ളിയിട്ടതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

പുരോഹിതന് കാര്യമായ പരുക്കുകള്‍ ഒന്നുമില്ല. പുരോഹിതന്‍റെ പ്രസംഗം കാണികള്‍ക്കിടയില്‍ ഇരുന്ന് കേള്‍ക്കുകയായിരുന്നു യുവതി. പ്രസംഗത്തിനിടെ തടിയുളള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തിലേക്ക് പോകാന്‍ കഴിയില്ല എന്ന പുരോഹിതന്‍റെ വാചകമാണ് യുവതിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് യുവതി വേദിയിലെത്തി പുരോഹിതനെ പുറകില്‍ നിന്ന് തള്ളിയിടുകയായിരുന്നു. പുരോഹിതന്‍ വേദിയില്‍ നിന്ന് താഴെ വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. 

ഏകേദശം 50,000 കാണികള്‍ അദ്ദേഹത്തിന്‍റെ പ്രസംഗം കേള്‍ക്കാന്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ യുവതിക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് എബിസി അടക്കമുളള ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വീഡിയോ
 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ