'ക്യാൻസർ അതിന്‍റെ പോരാട്ടം ആരംഭിച്ചിരിക്കാം, പക്ഷേ ഞാൻ ഇത് പൂർത്തിയാക്കും'; വീഡിയോ പങ്കുവച്ച് നടി ശിവാനി

Published : Jul 29, 2021, 03:53 PM ISTUpdated : Jul 29, 2021, 03:55 PM IST
'ക്യാൻസർ അതിന്‍റെ പോരാട്ടം ആരംഭിച്ചിരിക്കാം, പക്ഷേ ഞാൻ ഇത് പൂർത്തിയാക്കും'; വീഡിയോ പങ്കുവച്ച് നടി ശിവാനി

Synopsis

‘കൊടുങ്കാറ്റുകളെ ഞാൻ ഭയപ്പെടുന്നില്ല, കാരണം എന്‍റെ കപ്പൽ എങ്ങനെ പായിക്കണമെന്ന് ഞാൻ പഠിക്കുകയാണ്'- വീഡിയോ പങ്കുവച്ച് ശിവാനി കുറിച്ചു. 

ക്യാൻസറിനെ തോല്‍പ്പിച്ച നിരവധി പോരാളികൾ നമുക്കു ചുറ്റുമുണ്ട്. നടി ശിവാനി ഭായിയും ക്യാന്‍സറിനോട് പോരാടുകയാണ് ഇപ്പോള്‍. ശിവാനി ഏറ്റവും ഒടുവില്‍ തന്‍റെ ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

‘കൊടുങ്കാറ്റുകളെ ഞാൻ ഭയപ്പെടുന്നില്ല, കാരണം എന്‍റെ കപ്പൽ എങ്ങനെ പായിക്കണമെന്ന് ഞാൻ പഠിക്കുകയാണ്'- വീഡിയോ പങ്കുവച്ച് ശിവാനി കുറിച്ചു. 'ക്യാൻസർ പോരാട്ടം ആരംഭിച്ചിരിക്കാം, പക്ഷേ ഞാൻ ഇത് പൂർത്തിയാക്കും'- വീഡിയോയുടെ അവസാനം താരം കുറിച്ച വാക്കുകള്‍ ഇങ്ങനെ. 

 

മോഹൻലാല്‍ ചിത്രം ഗുരുവിൽ ബാലതാരമായാണ് ശിവാനി അഭിനയരം​ഗത്തെത്തുന്നത്. മമ്മൂട്ടിയുടെ സഹോദരിയായി അണ്ണൻ തമ്പി,  ജയറാമിന്റെ നായികയായി രഹസ്യ പൊലീസ്, യക്ഷിയും ഞാനും, ചൈനാ ടൗൺ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും മൂന്ന് തമിഴ് ചിത്രങ്ങളിലും ശിവാനി അഭിനയിച്ചിട്ടുണ്ട്.

 

Also Read: 'ക്യാൻസറല്ല എന്റെ ജീവിതം തീരുമാനിക്കേണ്ടത്'; സൊനാലി ബേന്ദ്രെ പറയുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി