ലൈംഗിക ബന്ധത്തിനിടെ കാമുകനെ കുത്തിക്കൊന്ന കേസ്; യുവതിയെ 18 വർഷങ്ങൾക്ക് ശേഷം മോചിപ്പിച്ചു

Published : Aug 30, 2019, 12:49 PM ISTUpdated : Aug 30, 2019, 01:35 PM IST
ലൈംഗിക ബന്ധത്തിനിടെ കാമുകനെ കുത്തിക്കൊന്ന കേസ്; യുവതിയെ 18 വർഷങ്ങൾക്ക് ശേഷം മോചിപ്പിച്ചു

Synopsis

18 വർഷങ്ങൾക്ക് മുമ്പാണ് അനസ്താസിയ എന്ന 45കാരി കാമുകനെ ലെെം​ഗിക ബന്ധത്തിനിടെ കുത്തിക്കൊന്നത്. 39 തവണയാണ് കാമുകന്റെ ശരീരത്തിൽ  ക്രൂരമായി കത്തി ഉപയോ​ഗിച്ച് കുത്തിയത്. യുവതി കാമുകന്റെ ലിം​ഗം മുറിച്ചമാറ്റിയിരുന്നു. 

ലൈംഗിക ബന്ധത്തിനിടെ കാമുകനെ കുത്തിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട യുവതിയെ ജയിലിൽ നിന്ന് മോചിപ്പിച്ചു. 18 വർഷങ്ങൾക്ക് മുമ്പാണ് അനസ്താസിയ എന്ന 45കാരി കാമുകനെ ലെെം​ഗിക ബന്ധത്തിനിടെ കുത്തിക്കൊന്നത്. 39 തവണയാണ് കാമുകന്റെ ശരീരത്തിൽ  ക്രൂരമായി കത്തി ഉപയോ​ഗിച്ച് കുത്തിയത്.

2001 മാർച്ച് 4ന് ഇന്ത്യാനയിലായിരുന്നു സംഭവം. കാമുകൻ ടോണി ഹീത്കോട്ടിനെയാണ് യുവതി ലെെം​ഗിക ബന്ധത്തിനിടെ ക്രൂരമായി കുത്തിക്കൊന്നത്. കാമുകന്റെ കുടുംബത്തോട് യുവതി ക്ഷമയും ചോദിച്ചുവെന്ന് പ്രോസിക്യൂട്ടർ പാട്രിക് ഹാരിംഗ്ടൺ പറഞ്ഞു. ലെെം​ഗിക ബന്ധത്തിനിടെ യുവതി കാമുകൻ ടോണിയുടെ കണ്ണുകൾ കറുത്ത തുണി കൊണ്ട് കെട്ടുകയും ശേഷം കത്തി ഉപയോ​ഗിച്ച് കുത്തുകയായിരുന്നു.

യുവതി കാമുകന്റെ ലിം​ഗം മുറിച്ചമാറ്റിയിരുന്നു. കാമുകനെ കുത്തുമ്പോൾ യുവതി മാനസിക വിഭ്രാന്തിയിലായിരുന്നു വെന്നും ഇവർ വർഷങ്ങളായി വിഷാദരോ​ഗത്തിന് അടിമയാണെന്നും യുഎസ് ജില്ലാ കോടതി പറഞ്ഞു. കാമുകനെ കുത്തിക്കൊല്ലുന്നതിനിടെ ഇയാൾ ദുഷ്ടനാണെന്നും കൊന്നില്ലെങ്കിൽ സമാധാനം ഉണ്ടാകില്ലെന്നും പറയുന്ന ഒരു ഓഡിയോ കേൾക്കാനിടയായെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു.

PREV
click me!

Recommended Stories

വളർന്നത് ഒരുമിച്ച്...പിരിയാൻ വയ്യ, വൈറൽ റീലുകളുടെ ക്യാമറാമാനെ വിവാഹം ചെയ്ത് ഇൻഫ്ലുവൻസർ സഹോദരിമാർ, വിചിത്ര വിവാഹം ഉത്തർ പ്രദേശിൽ
'ചെറിയ വിടവിൽ കൂടി സ്പർശിക്കാൻ ശ്രമം',ട്രെയിൻ യാത്രക്കിടെ വയോധികരിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കി വിദ്യാർത്ഥിനി