'വനിതാ സൈനികർക്ക് ഇനി സ്ത്രീകളുടെ അടിവസ്ത്രം തന്നെ ധരിക്കാം', സ്വിസ് ആർമിയിൽ ചരിത്രപരമായ പരിഷ്‌കാരം

Published : Mar 31, 2021, 01:52 PM ISTUpdated : Mar 31, 2021, 02:32 PM IST
'വനിതാ സൈനികർക്ക് ഇനി സ്ത്രീകളുടെ അടിവസ്ത്രം തന്നെ ധരിക്കാം', സ്വിസ് ആർമിയിൽ ചരിത്രപരമായ പരിഷ്‌കാരം

Synopsis

നിലവിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ ഡിസൈനിലുള്ള അടിവസ്ത്രങ്ങളാണ് സ്വിസ് സൈന്യം വിതരണം ചെയ്യുന്നത്

സ്വിസ് ആർമിയുടെ ചരിത്രത്തിൽ വളരെ വിപ്ലവകരമായ ഒരു പരിഷ്കാരത്തിനുള്ള ഉത്തവിറങ്ങിയിരിക്കുകയാണ്. ഇതാദ്യമായി, ഇനിമുതൽ സ്വിറ്റ്സർലണ്ടിലെ സ്ത്രീ സൈനിക ഓഫീസർമാർക്ക് സ്ത്രീകൾക്കുവേണ്ടി പ്രത്യേകം ഡിസൈൻ ചെയ്ത അടിവസ്ത്രങ്ങൾ വിതരണം ചെയ്യും. ഇപ്പോൾ നിലവിലുള്ള കീഴ്വഴക്കം അനുസരിച്ച്, സ്വിസ് ആർമിയിലെ റിക്രൂട്ടുകൾക്ക് വിതരണം ചെയ്യുന്ന വസ്ത്രങ്ങൾ പുരുഷന്മാർക്ക് ധരിക്കാൻ വേണ്ടി മാത്രം രൂപകൽപന ചെയ്തു നിർമ്മിക്കപ്പെടുന്നവയാണ്. സൈന്യത്തിലേക്ക് കൂടുതൽ യുവതികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ സ്വിസ്സ് ഗവണ്മെന്റ് ഇങ്ങനെ ഒരു പുതിയ തീരുമാനത്തിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്. 

നിലവിൽ സ്വിസ്സ് സൈന്യത്തിലെ വനിതാ പ്രാതിനിധ്യം വെറും ഒരു ശതമാനം മാത്രമാണ്. 2030 ആകുമ്പോഴേക്കും ഇത് 10 % എങ്കിലും ആക്കി ഉയർത്താനാണ് സൈന്യം ഉദ്ദേശിക്കുന്നത്. സൈന്യത്തിൽ ചേരുന്ന സ്ത്രീകൾക്ക് കൂടുതൽ സൗകര്യപ്രദമായ അടിവസ്ത്രങ്ങൾ വിതരണം ചെയ്യുന്നത് നിലവിൽ സൈനികസേവനത്തോട് അവർക്കുള്ള വിമുഖത കുറയ്ക്കുമെന്ന് സ്വിസ് ദേശീയ സമിതി അംഗം മരിയൻ ബൈൻഡർ പറഞ്ഞു. ഇതുവരെയ്ക്കും പുരുഷന്മാർക്ക് വേണ്ടി രൂപകൽപന ചെയ്യപ്പെട്ടിട്ടുളള അയഞ്ഞ അടിവസ്ത്രങ്ങളാണ് സ്ത്രീ ഓഫീസർമാർ ധരിക്കാൻ നിർബന്ധിതരായിക്കൊണ്ടിരിക്കുന്നത് എന്നും അവർ പറഞ്ഞു. സൈന്യത്തിൽ നിലവിലുള്ള ഈ സമ്പ്രദായം, 1980 കളിൽ തുടങ്ങിയതാണ്. ഇന്നത്തെ കാലത്ത് അത് തീർത്തും കാലഹരണപ്പെട്ടതാണെന്ന് സൈനിക വക്താവ് കാജ് ഗുണ്ണർ സീവേർട്ടും സമ്മതിച്ചു.  

ഈ പുതിയ പരിഷ്കാരത്തിന്റെ ട്രയൽ അടുത്ത മാസം മുതൽക്ക് ആരംഭിക്കും. ഇനിമുതൽ സൈന്യത്തിന്റെ സ്റ്റോറുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകം അടിവസ്ത്രങ്ങൾ ലഭ്യമാക്കിത്തുടങ്ങും. തണുപ്പുള്ള കാലത്തേക്കും, വേനൽക്കാലത്തേക്കും രണ്ടു വ്യത്യസ്ത തരത്തിലുള്ള അടിവസ്ത്രങ്ങളാണ് സൈന്യം വിതരണം ചെയ്യാൻ പോവുന്നത്. 

PREV
click me!

Recommended Stories

ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ