'നോ ജസ്റ്റിസ്, നോ പീസ്'; വംശവെറിക്കെതിരെ മുഷ്ടി ചുരുട്ടി പത്ത് വയസ്സുകാരി; വൈറലായി വീഡിയോ

By Web TeamFirst Published Jun 5, 2020, 12:51 PM IST
Highlights

വെള്ളക്കാരനായ പൊലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊന്ന ജോര്‍ജ് ഫ്‌ളോയിഡിന് നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ആയിരങ്ങളില്‍ ഒരു കൊച്ചുപെണ്‍കുട്ടിയുമുണ്ടായിരുന്നു. 

കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിനെ പൊലീസ് ഓഫീസര്‍ ശ്വാസം മുട്ടിച്ച് കൊന്നതിന് പിന്നാലെ അമേരിക്കയില്‍ പ്രതിഷേധം കത്തുകയാണ്. "എനിക്ക് ശ്വാസം മുട്ടുന്നു" എന്ന അദ്ദേഹത്തിന്റെ അവസാനത്തെ വാക്കുകൾ എഴുതിയ പ്ലക്കാർഡും പിടിച്ചാണ് ജനങ്ങൾ തെരുവിൽ ഇറങ്ങിയത്. ഓരോ ദിവസം കഴിയുമ്പോഴും പ്രതിഷേധം കൂടുതൽ തീവ്രമാവുകയാണ്.

വെള്ളക്കാരനായ പൊലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊന്ന ജോര്‍ജ് ഫ്‌ളോയിഡിന് നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ആയിരങ്ങളില്‍ ഒരു കൊച്ചുപെണ്‍കുട്ടിയുമുണ്ടായിരുന്നു. മുഷ്ടി ചുരുട്ടി 'നോ ജസ്റ്റിസ്, നോ പീസ്' എന്ന് ഏറ്റുപറയുന്ന ഈ പത്തുവയസ്സുകാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

സ്‌കോട്ട് ബ്രിട്ടണ്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് ഈ പെണ്‍കുട്ടിയുടെ വീഡിയോ പകര്‍ത്തി ട്വിറ്ററില്‍ പങ്കുവച്ചത്.  വീഡിയോ വൈറലാവുകയും ചെയ്തു. രണ്ടുലക്ഷത്തോളം ലൈക്കാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 'ബ്ലാക്ക് ലൈവ്സ് മാറ്റര്‍' മൂവ്‌മെന്റില്‍ കരുത്തിന്റെ പ്രതീകമാകുകയാണ് ഈ പെണ്‍കുട്ടി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 

This little girl is among the protesters in . More at tonight. pic.twitter.com/5E1rmD3KqJ

— Scott Brinton (@ScottBrinton1)

 

വീഡിയോയ്ക്ക് താഴെ വന്ന  പെണ്‍കുട്ടിയുടെ അമ്മയുടെ കമന്‍റും ശ്രദ്ധ നേടി. 'ഇത് എന്‍റെ മകള്‍ വൈന്ത അമറാണ്. ഇവളെപ്പോലെ നമ്മുടെ എല്ലാകുട്ടികളെയും ശരിയായ വഴി നമ്മള്‍ കാണിച്ചു കൊടുക്കണം'- എന്നായിരുന്നു ആ കമന്‍റ്. 

കാലാകാലങ്ങളായി അമേരിക്കയില്‍ തുടര്‍ന്നുവരുന്ന വംശവെറിയുടെ തെളിവായിട്ടാണ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തെ ലോകം കാണുന്നത്. ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ മാത്രമല്ല, ലോകമെങ്ങും നിറത്തിന്റെ പേരിലുള്ള വിവേചനങ്ങള്‍ക്കെതിരെ ആളുകള്‍ തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു. 

Also Read: 'ഡാഡി ലോകം മാറ്റിമറിച്ചു, പക്ഷേ എന്നോടൊപ്പം കളിക്കാനിനി വരില്ലല്ലോ'; ഫ്‌ളോയ്ഡിന്റെ മകള്‍...

click me!