കോഴിക്കോട് പോയാൽ ഈ ബീച്ച് മിസ്സ് ചെയ്യരുത്! ഹിസ്റ്ററിയും വൈബും ഒരുപോലെ തരുന്ന കാപ്പാട്

Published : Jan 02, 2026, 05:16 PM IST
Kappad beach

Synopsis

കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കാപ്പാട് ബീച്ച്. 1498-ൽ വാസ്കോഡ ഗാമ കാലുകുത്തിയ സ്ഥലമെന്ന രീതിയിൽ ചരിത്രപരമായി ഏറെ സവിശേഷതകൾ ഈ ബീച്ചിനുണ്ട്.

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ നിരവധിയുണ്ട്. എന്നാൽ, കോഴിക്കോട് എന്ന് കേൾക്കുമ്പോൾ തന്നെ മനസിലേയ്ക്ക് ഓടിയെത്തുക കോഴിക്കോട് ബീച്ചായിരിക്കും. കോഴിക്കോട് ബീച്ചിന്റെ സൗന്ദര്യം പറഞ്ഞറിയിക്കാൻ കഴിയില്ല. എന്നാൽ, അത്ര തന്നെ സൗന്ദര്യമുള്ള മറ്റൊരു ബീച്ച് കൂടി കോഴിക്കോടുണ്ട്. ചരിത്രപരമായ പ്രാധാന്യവും പ്രകൃതി സൗന്ദര്യവും സമന്വയിപ്പിക്കുന്ന കാപ്പാട് ബീച്ച്.

1498 മെയ് 20-ന് വാസ്കോഡ ഗാമ കാലുകുത്തിയ സ്ഥലമായാണ് കാപ്പാട് ബീച്ച് അറിയപ്പെടുന്നത്. ഇതോടെ ഇന്ത്യയിലെ യൂറോപ്യൻ വ്യാപാരത്തിന്റെ തുടക്കം കുറിച്ച സ്ഥലമായി കാപ്പാട് മാറി. ഇതിന്റെ ഓര്‍മ്മയ്ക്കായി കാപ്പാട് കടൽത്തീരത്ത് ഒരു സ്മാരക ശില നിലകൊള്ളുന്നുണ്ട്. ചരിത്രത്തിനപ്പുറം ജൈവവൈവിധ്യത്തിന്റെ ഒരു പറുദീസ കൂടിയാണ് കാപ്പാട് ബീച്ച്. വംശനാശഭീഷണി നേരിടുന്ന ഒലിവ് റിഡ്‌ലി കടലാമകൾ ഇവിടെയുണ്ട്. ബീച്ച് വൃത്തിയാക്കലും ബോധവൽക്കരണ പരിപാടികളും ഉൾപ്പെടെയുള്ള സംരക്ഷണ പ്രവർത്തനങ്ങൾ ഇവിടെ വിപുലമായി നടക്കാറുണ്ട്.

​സൂര്യോദയവും സൂര്യാസ്തമയവും കാണാനായി നിരവധിയാളുകളാണ് ദിവസവും കാപ്പാട് ബീച്ചിലേയ്ക്ക് എത്തുന്നത്. സന്ദർശകർക്ക് സ്വിമ്മിംഗ്, കയാക്കിംഗ്, ബോട്ടിംഗ് എന്നിവ ഇവിടെ ആസ്വദിക്കാം. സമീപത്തുള്ള കാപ്പാട് കായലിൽ ഹൗസ്ബോട്ട് ക്രൂയിസുകൾ, പക്ഷിനിരീക്ഷണം, ഫോട്ടോഗ്രാഫി എന്നിവയ്ക്കും അവസരമുണ്ട്. ബീച്ചിന്റെ തീരത്തുള്ള കടകളിൽ രുചികരമായ സമുദ്രവിഭവങ്ങളും ലഘുഭക്ഷണങ്ങളും ലഭിക്കും. നിങ്ങൾ ഒരു പ്രകൃതിസ്‌നേഹിയോ, ചരിത്രപ്രേമിയോ, അല്ലെങ്കിൽ തിരക്കുകളിൽ നിന്ന് മാറി ശാന്തത തേടുന്നവരോ ആകട്ടെ, കാപ്പാട് ബീച്ചിലെത്തിയാൽ അത് അവിസ്മരണീയമായ ഒരു അനുഭവം ഉറപ്പ് നൽകുമെന്ന കാര്യത്തിൽ സംശയമില്ല.

PREV
Read more Articles on
click me!

Recommended Stories

അമ്പൂരിക്കാരുടെ സ്വന്തം കുമ്പിച്ചൽക്കടവ് പാലം
ഇറ്റലിയിലേയ്ക്ക് ഒന്നും ഇനി പോകണ്ട! ഇന്ത്യയിലുണ്ട് ഒരു 'ഇറ്റാലിയൻ സിറ്റി'; ലവാസ വേറെ ലെവലാണ്