പച്ചപ്പും കോടമഞ്ഞും കാണാം, ട്രെക്കിംഗിനും ഇവിടം മതി; അത്ഭുതക്കാഴ്ചകൾ ഒളിപ്പിച്ച് കോട്ടഞ്ചേരി ഹിൽസ്

Published : Jul 16, 2025, 02:06 PM ISTUpdated : Jul 16, 2025, 02:09 PM IST
Kottanchery hills

Synopsis

കാസർഗോഡ് ജില്ലയിലെ റാണിപുരം വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കോട്ടഞ്ചേരി ഹിൽസ് പ്രകൃതി സ്നേഹികളുടെയും വിനോദ സഞ്ചാരികളുടെയും പ്രിയപ്പെട്ട സ്ഥലമാണ്. 

കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ റാണിപുരം വന്യജീവി സങ്കേതത്തിന്റെ ഒരു ഭാഗമാണ് കോട്ടഞ്ചേരി ഹിൽസ്. പ്രകൃതി സ്‌നേഹികളുടെയും വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ട സ്ഥലമാണിത്. പച്ചപ്പു നിറഞ്ഞ വനമേഖലയുടെയും കുന്നിൻ പ്രദേശങ്ങളുടെയും കോടമഞ്ഞിന്റെയുമെല്ലാം കാഴ്ചയാണ് ഇവിടുത്തെ പ്രധാന ആകർഷണം.

കാഞ്ഞങ്ങാട്ട് നിന്ന് 30 കിലോമീറ്റർ വടക്കുകിഴക്കായാണ് കോട്ടഞ്ചേരി സ്ഥിതി ചെയ്യുന്നത്. കോട്ടഞ്ചേരി വനങ്ങൾ വന്യജീവികളുടെ വിഹാര കേന്ദ്രം കൂടിയാണ്. കാട്ടാനകൾ, കാട്ടുനായ്ക്കൾ, മാൻ, കാട്ടുപന്നികൾ, അപൂർവ ഇനം പക്ഷികൾ, ചിത്രശലഭങ്ങൾ എന്നിവയെല്ലാം ഇവിടെയുണ്ട്. കൊടകിലെ ബ്രഹ്മഗിരി പർവതനിരയിലുള്ള തലക്കാവേരിയുടെ സാമീപ്യം ഈ സ്ഥലത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. ട്രെക്കിം​ഗിന് ഏറെ അനുയോജ്യമായ ഒരു സ്പോട്ടാണിത്. കോട്ടഞ്ചേരിയിൽ നിന്ന് 10 കിലോമീറ്റര്‍ വനത്തിലൂടെ യാത്ര ചെയ്ത് സാഹസിക സഞ്ചാരികൾ തലക്കാവേരിയിലെത്താറുണ്ട്. ഇവിടെയാണ് കാവേരി നദിയുടെ ഉദ്ഭവവും ക്ഷേത്രവുമുള്ളത്.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3000 അടി വരെ ഉയരത്തിലാണ് കോട്ടഞ്ചേരി സ്ഥിതി ചെയ്യുന്നത്. അതിര്‍ത്തി ഗ്രാമമായ കൊന്നക്കാട്ടുനിന്ന് 8 കിലോമീറ്റര്‍ ദൂരം കയറി വേണം ഇവിടെയെത്താൻ. കോട്ടഞ്ചേരിയുടെ നെറുകയിലെത്തിയാൽ കാണുന്ന കാഴ്ചകൾ ആരെയും അതിശയിപ്പിക്കും. പച്ച പുതച്ച മലനിരകൾ, കാറ്റിലാടുന്ന മരച്ചില്ലകൾ, പക്ഷികളുടെയും കിളികളുടെയും കളകളാരവങ്ങൾ, ചൈത്ര വാഹിനി പുഴ തുടങ്ങി സഞ്ചാരികൾക്ക് പ്രകൃതിയുടെ വിരുന്ന് തന്നെയാണ് കോട്ടഞ്ചേരി ഹിൽസ് നൽകുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഒറ്റ ദിവസം മതി! വയനാട്ടിലെ ഈ 4 'മസ്റ്റ് വിസിറ്റ്' സ്പോട്ടുകൾ കണ്ടുമടങ്ങാം
ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ