എല്ലാ ദിവസവും രാവിലെ അനന്തപുരി ക്ഷേത്ര ദര്‍ശന യാത്ര; കെഎസ്ആര്‍ടിസിയുടെ ഈ സര്‍വീസിനെ കുറിച്ച് അറിയാമോ?

Published : Aug 08, 2025, 04:25 PM IST
Padmanabha Swamy temple

Synopsis

തിരുവനന്തപുരത്ത് നിന്ന് കെഎസ്ആര്‍ടിസി ദിവസവും രാവിലെ അനന്തപുരി ക്ഷേത്ര ദര്‍ശന യാത്ര സംഘടിപ്പിക്കുന്നുണ്ട്. 

തിരുവനന്തപുരം: തലസ്ഥാന നഗരിയായ തിരുവനന്തപുരത്തുള്ളവര്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസിയുടെ തീര്‍ത്ഥാടന യാത്ര. എല്ലാ ദിവസവും രാവിലെ 6 മണിയ്ക്കാണ് യാത്ര പുറപ്പെടുക. പഴവങ്ങാടി ക്ഷേത്രത്തിൽ നിന്നാണ് യാത്ര ആരംഭിക്കുക. തുടര്‍ന്ന് പ്രശസ്തമായ പദ്മനാഭി സ്വാമി ക്ഷേത്രം ഉൾപ്പെടെ ആറ് ക്ഷേത്രങ്ങൾ സന്ദര്‍ശിക്കും.

പഴവങ്ങാടി ഗണപതി ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം, ശ്രീകണ്ഠേശ്വരം ക്ഷേത്രം, കരിക്കകം ക്ഷേത്രം, വെൺപാലവട്ടം ക്ഷേത്രം, പദ്മനാഭ സ്വാമി ക്ഷേത്രം എന്നിവിടങ്ങളാണ് യാത്രയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 9995986658, 9447479789 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കര്‍ക്കടക മാസം പ്രമാണിച്ച് കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് കെഎസ്ആര്‍ടിസി തീര്‍ത്ഥാടന യാത്രകളും സംഘടിപ്പിക്കുന്നുണ്ട്. കോഴിക്കോട് ഡിപ്പോയിൽ നിന്ന് ഓഗസ്റ്റ് 9, 16 തീയതികളിൽ തൃശൂര്‍ നാലമ്പല യാത്രയുണ്ട്. രാത്രി 11 മണിയ്ക്ക് യാത്ര പുറപ്പെടും. ഒരാൾക്ക് 1,050 രൂപയാണ് നിരക്ക് (ബസ് ചാര്‍ജ് മാത്രം). ഓഗസ്റ്റ് 20, 29 തീയതികളിൽ രാത്രി 8 മണിക്ക് പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനം സംഘടിപ്പിക്കുന്നുണ്ട്. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് 2,180 രൂപയാണ് നിരക്ക്. വള്ളസദ്യ ഉൾപ്പെടെയുള്ള നിരക്കാണിത്.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല