മഴയുടെ ശക്തി കുറഞ്ഞു; പൊന്മുടിയിൽ വിനോദസഞ്ചാരികൾക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു

Published : Oct 26, 2025, 11:09 AM IST
Ponmudi

Synopsis

തിരുവനന്തപുരത്തെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസത്തിൽ സഞ്ചാരികൾക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു. ഇന്ന് രാവിലെ 8 മണി മുതൽ പ്രവേശനം അനുവദിച്ചു.

തിരുവനന്തപുരം: മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിൽ തിരുവനന്തപുരത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി തുറന്നു. പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള വിനോദ സഞ്ചാരികളുടെ നിരോധനം പിൻവലിച്ചതായി വനം വകുപ്പ് അറിയിച്ചു. വിനോദസഞ്ചാരികൾക്ക് ഇന്ന് രാവിലെ 8 മണി മുതൽ പ്രവേശനം അനുവദിച്ചു.

തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലായിരുന്നു സഞ്ചാരികളുടെ സുരക്ഷയും അപകട സാധ്യതകളും കണക്കിലെടുത്തായിരുന്ന പൊന്മുടി അടച്ചിടാൻ തീരുമാനിച്ചത്. മഴ ശക്തമായി കഴിഞ്ഞാൽ പൊന്മുടിയിലേയ്ക്ക് പോകുന്ന വഴിയിൽ മണ്ണിടിയാനും ഗതാഗതക്കുരുക്ക് ഉണ്ടാകാനുമുള്ള സാധ്യതയുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ഒക്ടോബർ 24 മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തുന്നതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചത്.

PREV
Read more Articles on
click me!

Recommended Stories

കൊടൈക്കനാലിന്റെ സ്വന്തം മോയര്‍ പോയിന്റ്
കോഴിക്കോട്ടെ ഹിഡൻ ജെം! കണ്ടൽക്കാട്ടിലൂടെ ഒരു തോണി യാത്ര; കടലുണ്ടി പക്ഷിസങ്കേതത്തിലെ കാഴ്ചകൾ