ഇന്ററാക്റ്റീവ് പ്ലേ ഏരിയ മുതൽ ഓപ്പൺ ജിം വരെ; അടിമുടി മാറ്റവുമായി സുഭാഷ് പാർക്ക്

Published : Oct 06, 2025, 03:15 PM IST
Subhash Park

Synopsis

കൊച്ചിയിലെ സുഭാഷ് പാർക്ക് ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചു. ആധുനിക രീതിയിൽ സജ്ജീകരിച്ച ടോയ്ലറ്റ് ബ്ലോക്ക്, ഇന്ററാക്റ്റീവ് പ്ലേ ഏരിയ, ഓപ്പൺ ജിം എന്നിവയാണ് പ്രധാന സവിശേഷതകൾ.  

കൊച്ചി: അടിമുടി മാറ്റവുമായി കൊച്ചിയിലെ സുഭാഷ് പാർക്ക്. ആധുനിക രീതിയിൽ സജ്ജീകരിച്ച ടോയ്ലറ്റ് ബ്ലോക്ക്, ഇന്ററാക്റ്റീവ് പ്ലേ ഏരിയ, ഓപ്പൺ ജിം എന്നിവയാണ് സുഭാഷ് പാർക്കിൽ പുതുതായുള്ള മാറ്റങ്ങൾ. പൊതുഇടങ്ങൾ നവീകരിക്കാനുള്ള ടൂറിസം വകുപ്പിന്റെ ഡിസൈൻ പോളിസി ശിൽപശാലയ്ക്ക് ശേഷമുള്ള പ്രധാന ചുവടുവെപ്പാണ് സുഭാഷ് പാർക്ക് നവീകരണം.

ഭിന്നശേഷി സൗഹൃദം എന്ന സർക്കാരിൻ്റെ പ്രധാന നയം ഇവിടെ മാതൃകാപരമായി നടപ്പിലാക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് സംവിധാനം, ഫീഡിംഗ് റൂം, റീഡിംഗ് റൂം, മിനി കഫെറ്റീരിയ എന്നിവ ഉൾപ്പെടുന്ന ടോയ്ലറ്റ് കോംപ്ലക്‌സ് കേരളത്തിലെ മറ്റ് പാർക്കുകൾക്ക് മാതൃകയാണ്. വിദേശരാജ്യങ്ങളിൽ കണ്ടുവരുന്ന ഇത്തരം സൗകര്യങ്ങൾ ഇനി കേരളത്തിലെ പൊതുഇടങ്ങളിലും ഒരുക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

ടോയ്‌ലെറ്റ് കോംപ്ലക്‌സിൽ മലിനജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കാൻ സാധിക്കുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ കളി ഉപകരണങ്ങൾ, ഓപ്പൺ ജിം, ലാൻഡ്സ്കേപ്പിംഗ് എന്നിവയും നവീകരണത്തിന്റെ ഭാഗമായി പാർക്കിൽ സജ്ജീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും അധികം സഞ്ചാരികൾ എത്തുന്നത് കൊച്ചി നഗരത്തിലാണ്. ടൂറിസം മേഖലയിലുള്ള കൊച്ചിയുടെ വളർച്ച കേരളത്തിലെ ടൂറിസത്തിന്റെ വളർച്ചയുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നു. കൊച്ചി നഗരം അഭിവൃദ്ധിപ്പെടുന്നതിനനുസരിച്ച് കേരളത്തിലെ ടൂറിസത്തിന്റെ സാധ്യത വർദ്ധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൂടാതെ മിനി കഫെറ്റീരിയ, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് സംവിധാനം, ഫീഡിങ് റൂം, റീഡിങ് റൂം എന്നിവ ഉൾപ്പെടുത്തി പുതുതായി ഒരു ടോയ്‌ലറ്റ് കോംപ്ലക്സും ഒരുക്കിയിട്ടുണ്ട്. ടോയ്‌ലറ്റിൽ പ്രതിദിനമുണ്ടാകുന്ന മലിനജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കാൻ സാധിക്കുന്ന ഒരു പ്രകൃതി അധിഷ്ഠിത മലിനജല സംസ്‌കരണ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് കൊച്ചി റിഫൈനറിയുടെ സാമ്പത്തിക സഹായത്തോടെ മുപ്പത്തിയഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഇനി ഒരു മൃഗം ഹൈവേയിൽ വന്നാൽ മൊബൈലിൽ ഒരു അലേർട്ട് വരും; ദേശീപാതാ അതോറിറ്റിയുടെ സൂപ്പർ പ്രോജക്റ്റ്!
റിപ്പബ്ലിക് ദിന അവധി; ലാസ്റ്റ് മിനിറ്റ് പ്ലാനിംഗാണോ? വിസയില്ലാതെ പറക്കാം ഈ 5 രാജ്യങ്ങളിലേക്ക്