കൊച്ചി ചുറ്റിക്കാണാം; ഡബിൾ ഡക്കർ ബസ് ട്രിപ്പുകളുടെ എണ്ണം കൂട്ടി, നിരക്ക് കുറച്ചു

Published : Oct 06, 2025, 01:48 PM IST
Kochi double decker

Synopsis

കൊച്ചിയിലെ നഗരകാഴ്ചകൾ കാണാനായി കെ.എസ് ആർ.ടി സി ആരംഭിച്ച ഡബിൾ ഡക്കർ ബസ് ട്രിപ്പുകളുടെ എണ്ണം ദിവസവും മൂന്നായി വർദ്ധിപ്പിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥം ടിക്കറ്റ് നിരക്ക് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. 

കൊച്ചി: കൊച്ചിയിലെ നഗര കാഴ്ചകൾ കാണാൻ കെ.എസ് ആർ.ടി സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിൾ ഡക്കർ ബസ് ട്രിപ്പുകൾ ഒരു ദിവസം മൂന്ന് എണ്ണം ആയി വർദ്ധിപ്പിച്ചു. എറണാകുളം ജെട്ടി സ്റ്റാൻഡിൽ നിന്ന് വൈകിട്ട് നാലിന് ആദ്യ ട്രിപ്പും, 6.30 ന് രണ്ടാമത്തെ ട്രിപ്പും, മൂന്നാമത്തെ ട്രിപ്പ് രാത്രി ഒമ്പതിനും ആരംഭിക്കും. അപ്പർ ഡക്ക് ചാർജ് 200 രൂപയായും, ലോവർ ഡക്കർ ചാർജ് 100 രൂപ ആയും കുറച്ചു. അപ്പർ ഡക്കിൽ 39 സീറ്റുകളും, ലോവർ ഡക്കിൽ 24 സീറ്റുകളും ആണ് ഉള്ളത്.

എല്ലാ ദിവസവും ജെട്ടി സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് ഗോശ്രീ പാലം കടന്ന് കാളമുക്കിൽ എത്തി, തിരിച്ച് ഹൈകോർട്ട് വഴി എം ജി റോഡിലൂടെ ജോസ് ജംഗ്ഷൻ,തേവര വഴി കോപ്റ്റ് അവന്യു എത്തി ഷിപ്പ് യാർഡ്, മഹാരാജാസ് കോളേജ്,സുഭാഷ് പാർക്ക്‌ വഴി ജെട്ടിയിൽ തിരിച്ച് എത്തുന്ന രീതിയിൽ ആണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. കൊച്ചിയിലെ കെ. എസ്. ആർ. ടി. സി ഡബിൾ ഡക്കർ യാത്രയ്ക്ക് ബുക്ക്‌ ചെയ്യാൻ onlineksrtcswift.com എന്ന റിസർവേഷൻ സൈറ്റിൽ കയറി സ്റ്റാർട്ടിങ് ഫ്രം (Starting from) ൽ കൊച്ചി സിറ്റി റൈഡ് (Kochi City Ride) എന്നും ഗോയിങ് ടു (Going To) ൽ കൊച്ചി (Kochi) എന്നും സെലക്ട് ചെയ്തു സീറ്റുകൾ ഉറപ്പിക്കാവുന്നതാണ്. ഡബിൾ ഡക്കർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് 9188938528, 8289905075, 9447223212 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

PREV
Read more Articles on
click me!

Recommended Stories

കശ്മീര്‍ vs ഉത്തരാഖണ്ഡ്; ആദ്യമായി മഞ്ഞുവീഴ്ച കാണാൻ പോകുന്നവര്‍ക്കുള്ള യാത്രാ സഹായി
ക്രിസ്തുമസ്-പുതുവത്സര അവധി; നാട്ടിലേയ്ക്ക് പോകാൻ റെഡിയാകാം, കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു