തേക്കടി മുതൽ പൊന്മുടി വരെ; തലസ്ഥാനത്ത് നിന്ന് കുറഞ്ഞ ചിലവിൽ യാത്രകളുമായി കെഎസ്ആര്‍ടിസി, പാക്കേജുകൾ അറിയാം

Published : Jan 09, 2026, 11:26 AM IST
KSRTC

Synopsis

തിരുവനന്തപുരത്ത് നിന്ന് കെഎസ്ആര്‍ടിസി ജനുവരി മാസത്തിൽ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും തിരുവൈരാണിക്കുളം ക്ഷേത്രത്തിലേക്കും ബജറ്റ് യാത്രകൾ സംഘടിപ്പിക്കുന്നു. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കും തിരുവൈരാണിക്കുളം ക്ഷേത്രത്തിലേയ്ക്കും ബജറ്റ് യാത്രകളുമായി കെഎസ്ആര്‍ടിസി. ജനുവരി 10, 11 തീയതികളിലാണ് തിരുവൈരാണിക്കുളം യാത്ര. പുലര്‍ച്ചെ 3.30ന് പുറപ്പെടുന്ന രീതിയിലാണ് യാത്ര സംഘടിപ്പിക്കുന്നത്. 1,200 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്.

ജനുവരി 10ന് തേക്കടിയിലേയ്ക്കും ബജറ്റ് ടൂറിസം സെല്ലിന്റെ യാത്രയുണ്ട്. താമസത്തോട് കൂടിയുള്ള പാക്കേജിന് 3,510 രൂപയാണ് നിരക്ക്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 5.30നാണ് യാത്ര പുറപ്പെടുക. ജനുവരി 17ന് അംബാസമുദ്ര യാത്രയുണ്ട്. പുലര്‍ച്ചെ 4.30നാണ് യാത്ര തിരിക്കുക. 810 രൂപയാണ് ഒരാള്‍ക്ക് ഈടാക്കുക. ജനുവരി 18ന് മങ്കയം - പൊന്മുടി യാത്ര സംഘടിപ്പിക്കുന്നുണ്ട്. രാവിലെ 6 മണിയ്ക്കാണ് യാത്ര പുറപ്പെടുക. 600 രൂപയാണ് നിരക്ക്.

ജനുവരി 23ന് ഗവിയിലേയ്ക്ക് യാത്ര സംഘടിപ്പിക്കുന്നുണ്ട്. പുലര്‍ച്ചെ 4 മണിയ്ക്കാണ് യാത്ര. ഒരാൾക്ക് 2,230 രൂപയാണ് നിരക്ക്. ജനുവരി 25,31 തീയതികളിൽ പൊന്മുടിയിലേയ്ക്ക് യാത്രയുണ്ട്. 25ന് രാവിലെ 7 മണിയ്ക്ക് തിരിക്കുന്ന യാത്രയ്ക്ക് 530 രൂപയാണ് നിരക്ക്. 31ന് രാവിലെ 6 മണിയ്ക്കാണ് പൊന്മുടിയിലേയ്ക്ക് യാത്ര പോകുക. 600 രൂപയാണ് നിരക്ക്.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിൽ ഇലക്ട്രിക് ക്യാബുകളുമായി വിയറ്റ്‍നാമീസ് കമ്പനി! യൂബറും ഒലയുമൊക്കെ ഇനി പാടുപെടും
2020 ൽ എത്തിയത് 3,875 സഞ്ചാരികള്‍, 2024 ൽ 68,328 പേരെത്തി! 47 ശതമാനം വ‍ർധനവ്, ലക്ഷദ്വീപിലേക്ക് ടൂറിസ്റ്റുകളുടെ പ്രവാഹം