പ്രേം നസീർ മുതൽ ഷാറൂഖ് ഖാന്റെ വരെ സിനിമകൾ ചിത്രീകരിച്ചയിടം; മുപ്പാലം നാൽപ്പാലമായി, സിനിമ ടൂറിസം പ​ദ്ധതിയുടെ ഭാ​ഗമാക്കും

Published : Oct 16, 2025, 10:54 AM IST
Nalppalam

Synopsis

നിരവധി സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷനായ ഈ പാലത്തെ സിനിമ ടൂറിസം പദ്ധതിയുടെ ഭാഗമാക്കും. ആലപ്പുഴയുടെ വിനോദസഞ്ചാര മേഖലയിലെ മുന്നേറ്റത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ആലപ്പുഴ: അന്യഭാഷ ചലച്ചിത്രങ്ങൾ ഉൾപ്പെടെ നിരവധി സിനിമകളുടെ ഷൂട്ടിംഗ് ചരിത്രം പേറുന്ന മുപ്പാലം പുനർനിർമ്മാണം നടത്തി നാൽപ്പാലം ആക്കി മാറ്റുമ്പോൾ ഇവിടെ ചിത്രീകരിച്ച സിനിമകളുടെ ചരിത്രം കൂടി ഉൾപ്പെടുത്തി പുതിയൊരു പദ്ധതി ടൂറിസം വകുപ്പ് പരിഗണിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തിരുവനന്തപുരത്ത് ആവിഷ്കരിച്ച കിരീടം പാലത്തിൻറെ തുടർച്ചയായി ഉള്ള ഒരു പദ്ധതിയാണ് ആലപ്പുഴയ്ക്കും പരിഗണിക്കുക. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടപ്പിലാക്കുന്ന സിനിമ ടൂറിസം പദ്ധതിയുടെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഷാറൂഖ് ഖാൻ അഭിനയിച്ച ദിൽസേ, ഫാസിലിന്റെ ചലച്ചിത്രങ്ങൾ, സത്യൻ, പ്രേം നസീർ തുടങ്ങി നിരവധി താര സിനിമകളുടെ ചിത്രീകരണത്തിന് മുപ്പാലം വേദിയായിട്ടുണ്ട്. ആലപ്പുഴ കേരള ടൂറിസത്തിന്റെ അവിഭാജ്യമായ ഒരു ഡെസ്റ്റിനേഷനാണ്. കേരളത്തിലെ ടൂറിസം മേഖലയിൽ ആകെ വലിയ മുന്നേറ്റം ഉണ്ടാകുന്നു. റെക്കോർഡ് സഞ്ചാരികളാണ് എത്തിയത്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വൻവർധനവ് ഉണ്ടായി. 2025 ലെ ആദ്യ ആറു മാസത്തെ കണക്ക് അനുസരിച്ച് ആലപ്പുഴയിൽ മുൻവർഷത്തെ ഇതേ കാലയളവിനേക്കാൾ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 95.5 ശതമാനത്തിന്റെ വർധനവ് ആണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

ആഭ്യന്തര സഞ്ചാരികളുടെ കാര്യത്തിൽ മുൻ വർഷത്തെ ആദ്യ ആറ് മാസത്തേക്കാൾ 27.08 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. ഈ മുന്നേറ്റം ആലപ്പുഴയുടെ ടൂറിസം മേഖലയ്ക്കാകെ ഉണർവ്വേകുന്ന മുന്നേറ്റമാണ്. ഈ സാഹചര്യത്തിലാണ് ആലപ്പുഴയുടെ ടൂറിസം വികസനത്തിന് പുതിയ പദ്ധതി സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിക്കുകയും 93.17 കോടി രൂപയുടെ അനുമതി നേടിയെടുക്കാനും കഴിഞ്ഞത്. പദ്ധതി സമയബന്ധിതമായി തന്നെ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല