
പത്തനംതിട്ട: ആറന്മുള വള്ളസദ്യ വിവാദത്തിലെ ഫേസ്ബുക്ക് വിശദീകരണ കുറിപ്പ് തിരുത്തി സിപിഎം.'ഭഗവാനെ" മാറ്റി ആചാരലംഘനം എന്ന് ചേർത്തു.ഭഗവാന്റെ പേരിൽ കള്ളം പറഞ്ഞാൽ ഭഗവാൻ ഒരിക്കലും പൊറുക്കില്ല എന്നതായിരുന്നു ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെ ആദ്യം ഇറക്കിയ വിശദീകരണക്കുറിപ്പിൽ പറഞ്ഞത്.ആചാരലംഘനം നടന്നതായി കള്ളം പ്രചരിപ്പിച്ചാൽ ജനങ്ങൾ അത് വിശ്വസിക്കില്ല എന്നാണ് ഇപ്പോള് തിരുത്തൽ വരുത്തിയത്.അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം ഉണ്ടായിട്ടില്ല എന്നതാണ് സിപിഎം നേതൃത്വം എഫ്ബി പോസ്റ്റിലൂടെ വിശദീകരിക്കാൻ ശ്രമിച്ചത്