25,000 രൂപയുണ്ടോ? ഉലകും ചുറ്റും വാലിബനാകാം! 5 ബജറ്റ് ഫ്രണ്ട്ലി വിദേശ യാത്രകൾ ഇതാ

Published : Apr 22, 2025, 04:02 PM IST
25,000 രൂപയുണ്ടോ? ഉലകും ചുറ്റും വാലിബനാകാം! 5 ബജറ്റ് ഫ്രണ്ട്ലി വിദേശ യാത്രകൾ ഇതാ

Synopsis

മെയ് 12 മുതൽ 15 വരെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പരിഗണിച്ച് യാത്ര പ്ലാൻ ചെയ്യാം. 

ഈ അവധിക്കാലത്ത് ചെറുതും വലുതുമായ യാത്രകൾക്ക് പദ്ധതിയിടുന്ന നിരവധിയാളുകളുണ്ട്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവുമെല്ലാം കേരളത്തിനകത്തും പുറത്തുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്കാണ് കാണാനാകുന്നത്. എന്നാൽ, മറ്റ് ചിലരാകട്ടെ അന്താരാഷ്ട്ര യാത്രകൾക്കാണ് മുൻ​ഗണന നൽകുന്നത്. അത്തരക്കാർക്ക് വേണ്ടിയുള്ള ബഡ്ജറ്റ് ഫ്രണ്ട്ലി ട്രിപ്പുകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 

മെയ് 12 മുതൽ 15 വരെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ (രണ്ട് രാത്രികളും മൂന്ന് പകലുകളും) പരി​ഗണിച്ച് വേണം ട്രിപ്പ് പ്ലാൻ ചെയ്യാൻ. 25,000 രൂപയുണ്ടെങ്കിൽ ഇന്ത്യയിൽ നിന്ന് ഇനി പറയുന്ന 5 രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യാം. ആ രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

1. നേപ്പാൾ

അംബരചുംബികളായ പർവതനിരകൾ, ചരിത്രം, സാംസ്കാരിക പൈതൃകം എന്നിവയാൽ സമ്പന്നമായ ഒരു രാജ്യമാണ് നേപ്പാൾ. ആത്മീയതയും സാഹസികതയുമെല്ലാം ഇഷ്ടപ്പെടുന്നവരുടെ പ്രധാന ലക്ഷ്യ സ്ഥാനങ്ങളിലൊന്നാണ് നേപ്പാൾ. എവറസ്റ്റ് കൊടുമുടി ഉൾപ്പെടെ ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണം നേപ്പാളിലാണ് സ്ഥിതി ചെയ്യുന്നത്. 

പ്രധാന ആകർഷണങ്ങൾ : പൊഖാറ, കാഠ്മണ്ഡു, ലുംബിനി, എവറസ്റ്റ് ബേസ് ക്യാമ്പ്
വിമാന ടിക്കറ്റ് നിരക്ക് : 16,000 - 20,000 രൂപ
താമസം : ഒരു രാത്രിക്ക് 1500 - 2500 രൂപ

2. തായ്ലൻഡ്

സ്വർണ്ണ ക്ഷേത്രങ്ങൾ, ഉഷ്ണമേഖലാ ബീച്ചുകൾ, തെരുവ് വിപണികൾ എന്നിവയാൽ പ്രശസ്തി നേടിയ ഒരു തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമാണ് തായ്‌ലൻഡ്. സമ്പന്നമായ ചരിത്രവും ഊഷ്മളമായ ആതിഥ്യമര്യാദയും തായ്ലൻഡിന്റെ സവിശേഷതകളാണ്. ഇവിടുത്തെ തായ് പാചകരീതി ലോകപ്രശസ്തമാണ്. പാഡ് തായ്, ടോം യം സൂപ്പ് തുടങ്ങിയ വിഭവങ്ങൾക്ക് ആരാധകരേറെയാണ്. 

പ്രധാന ആകർഷണങ്ങൾ : ഗ്രാൻഡ് പാലസ് (ബാങ്കോക്ക്), ഫുക്കറ്റ്, ചിയാങ് മായ്, അയുത്തയ ഹിസ്റ്റോറിക്കൽ പാർക്ക് (യുനെസ്കോ ഹെറിറ്റേജ് സൈറ്റ്), റൈലേ ബീച്ച് (ക്രാബി) 
വിമാന ടിക്കറ്റ് നിരക്ക് : 19,000 - 25,000 രൂപ
​താമസം : ഒരു രാത്രിക്ക് 1800 - 2300 രൂപ 

3. വിയറ്റ്നാം

ഓഫ്‌ബീറ്റ്, ബജറ്റ് യാത്രക്കാർക്കുള്ള മികച്ച ഓപ്ഷനുകളിൽ ഒന്നാണ് വിയറ്റ്നാം. സമ്പന്നമായ സാംസ്കാരിക പൈതൃകം, അതിമനോഹരമായ ബീച്ചുകൾ, ആതിഥ്യ മര്യാ​ദ എന്നിവയാൽ പ്രശസ്തമാണ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ വിയറ്റ്നാം. കോസ്മോപൊളിറ്റൻ നഗരങ്ങളും ശാന്തമായ ഗ്രാമപ്രദേശങ്ങളും വിയറ്റ്നാമിലുണ്ട്. ഫോ, ബാൻ മി, ഫ്രഷ് സ്പ്രിംഗ് റോളുകൾ തുടങ്ങിയ വിയറ്റ്നാമീസ് വിഭവങ്ങൾ ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളെ ആകര്‍ഷിക്കുന്നവയാണ്. 

പ്രധാന ആകർഷണങ്ങൾ : ഹാ ലോങ് ബേ, ഹോയ് ആൻ, ഹനോയ്, സാപ്പ ​​
വിമാന ടിക്കറ്റ് നിരക്ക് : 18,000 - 21,000 രൂപ (റൗണ്ട് ട്രിപ്പ്) 
​താമസം : ഒരു രാത്രിക്ക് 900 മുതൽ 1500 രൂപ വരെ

4. ശ്രീലങ്ക 

ഇന്ത്യയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള ഒരു മനോഹരമായ ദ്വീപ് രാഷ്ട്രമാണ് ശ്രീലങ്ക. ഇന്ത്യൻ ഇതിഹാസമായ രാമായണവുമായി ബന്ധപ്പെട്ട ചരിത്രവും അതിശയിപ്പിക്കുന്ന പ്രകൃതിഭം​ഗിയും ദേശീയ ഉദ്യാനങ്ങളും ഇവിടെയുണ്ട്. ഇന്ത്യയിൽ നിന്ന് വളരെ എളുപ്പത്തിൽ ശ്രീലങ്കയിലേയ്ക്ക് എത്തിച്ചേരാനും സാധിക്കും. 

പ്രധാന ആകർഷണങ്ങൾ : ഗാലെ ഫോർട്ട്, എല്ല, സിഗിരിയയിലെ പാറക്കെട്ട്, മിരിസ്സ.
വിമാന ടിക്കറ്റ് നിരക്ക് : 17,000 - 20,000 രൂപ (റൗണ്ട് ട്രിപ്പ്)
താമസം : ഒരു രാത്രിക്ക് 1500 മുതൽ 2700 രൂപ വരെ.

5. ഭൂട്ടാൻ

അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും സമ്പന്നമായ സംസ്കാരത്തിനും പേരുകേട്ട ഒരു ഹിമാലയൻ രാജ്യമാണ് ഭൂട്ടാൻ. പരമ്പരാഗത ആചാരങ്ങൾ ഇന്നും നിലനിർത്തിപ്പോരുന്ന ഇവിടെ ആധുനികതയുടെ സംയോജനവും കാണാം. സമാധാനവും ആത്മീയതയും ആ​ഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഇടമാണ് ഭൂട്ടാൻ. എമാ ഡാറ്റ്ഷി (മുളകും ചീസും), റെഡ് റൈസ്, മീറ്റ് സ്റ്റൂകൾ തുടങ്ങിയ ഭൂട്ടാനീസ് വിഭവങ്ങൾ ലോകപ്രശസ്തമാണ്.

പ്രധാന ആകർഷണങ്ങൾ : പരോ തക്ത്സാങ്, പുനാഖ സോങ്, ഫോബ്ജിഖ താഴ്‌വര.
വിമാന ടിക്കറ്റ് നിരക്ക് : 20,000 മുതൽ 25,000 രൂപ വരെ (റൗണ്ട് ട്രിപ്പ്)
താമസം : പ്രതിദിനം 1500 - 2000 രൂപ.

READ MORE:വയനാട്ടിലേയ്ക്കാണോ? സ്ഥിരം സ്പോട്ടുകൾ മാറ്റിപ്പിടിക്കാം, 5 വെറൈറ്റി പ്ലാനുകൾ ഇതാ!

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ