യൂറോപ്പിനോട് കിടപിടിക്കുന്ന ദക്ഷിണേന്ത്യയിലെ 6 കിടിലൻ സ്പോട്ടുകൾ

Published : Mar 14, 2025, 11:59 AM ISTUpdated : Mar 14, 2025, 12:01 PM IST
യൂറോപ്പിനോട് കിടപിടിക്കുന്ന ദക്ഷിണേന്ത്യയിലെ 6 കിടിലൻ സ്പോട്ടുകൾ

Synopsis

കാഴ്ചയിലും കാലാവസ്ഥയിലും യൂറോപ്യൻ രാജ്യങ്ങളിലെ സ്ഥലങ്ങളോട് സാമ്യമുള്ള നിരവധി ടൂറിസ്റ്റ് സ്പോട്ടുകൾ ദക്ഷിണേന്ത്യയിലുണ്ട്. 

വൈവിധ്യമാർന്ന പ്രകൃതിയാൽ സമ്പന്നമാണ് ഇന്ത്യ. പല വിദേശ രാജ്യങ്ങളിലും നമ്മൾ കാണുന്ന കാഴ്ചകളിൽ ഭൂരിഭാഗവും ഇന്ത്യയിലുണ്ടെന്ന് തന്നെ പറയാം. വമ്പൻ കൊടുമുടികളും മരുഭൂമികളും ബീച്ചുകളും മഞ്ഞുപുതച്ച മലനിരകളുമെല്ലാം ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും വിവിധ സംസ്ഥാനങ്ങളിലായി കാണാൻ സാധിക്കും. എന്നാൽ, യൂറോപ്യൻ ശൈലിയിലുള്ള ഒരു യാത്രയാണ് നിങ്ങൾ ആസ്വദിക്കുന്നതെങ്കിൽ ദക്ഷിണേന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് കാണേണ്ടത്. അവ ഏതൊക്കെയാണെന്ന് നോക്കാം. 

1) കൊടൈക്കനാൽ

കോടമഞ്ഞ് പുതച്ച താഴ്വരകളും പൈൻ മരങ്ങളും നിറഞ്ഞ സുന്ദരമായ ടൂറിസ്റ്റ് സ്പോട്ടാണ് കൊടൈക്കനാൽ. ഇന്ന് കാണുന്ന രൂപത്തിൽ ബ്രിട്ടീഷുകാർ ഉയർത്തിയെടുത്ത കൊടൈക്കനാലിൽ കൊളോണിയൽ കാലത്തെ വീടുകളും മറ്റും കാണാം. ഗ്രീൻ വാലി വ്യൂ, കോക്കോഴ്സ് വാക്ക്, പില്ലർ റോക്ക്, കൊടൈക്കനാൽ ലേക്ക്, അപ്പർ ലേക്ക് വ്യൂ തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാനമായും കാണേണ്ടത്. 

2) മൂന്നാർ

കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് മൂന്നാർ. ഇവിടെ എത്തിയാൽ പച്ച പുതച്ച പ്രകൃതിയും കോരിത്തരിപ്പിക്കുന്ന തണുപ്പുമൊക്കെ ആസ്വദിക്കാം. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി വമ്പൻ മലനിരകളെ നീല നിറത്തിലാക്കുന്ന കാഴ്ച ഒന്ന് വേറെ തന്നെയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ആനമുടിയിലേയ്ക്കുള്ള ട്രെക്കിംഗും വേറിട്ട അനുഭവം സമ്മാനിക്കും. സാഹസികത ഇഷ്ടപ്പെടുന്നവരെയും മൂന്നാ‍ർ ഒരിക്കലും നിരാശരാക്കില്ല. 

3) ഊട്ടി

ദക്ഷിണേന്ത്യയിലെ അതിമനോഹരമായ സ്ഥലങ്ങളിലൊന്നാണ് ഊട്ടി. ടോയ് ട്രെയിനുകൾ, തേയില തോട്ടങ്ങൾ, കൊളോണിയൽ വാസ്തുവിദ്യ എന്നിവയാൽ ഇപ്പോഴും യൂറോപ്യൻ ഭംഗി നിലനിർത്തുന്നയിടമാണിത്. ഗവ. ബൊട്ടാണിക്കൽ ഗാർഡൻ, ഊട്ടി ലേക്ക്, അവലാഞ്ചെ ലേക്ക് എന്നിവ സ്വിറ്റ്സർലൻഡിലെ കാഴ്ചകളെ അനുസ്മരിപ്പിക്കും. 

4) യേർക്കാഡ്

പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന യേർക്കാഡ് എന്നും സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ടൂറിസ്റ്റ് സ്പോട്ടാണ്. ഫ്രഞ്ച് സ്റ്റൈലിലുള്ള വില്ലകളും കാപ്പി തോട്ടങ്ങളും ഇവിടുത്തെ സവിശേഷതകളാണ്. സഞ്ചാരികളുടെ വലിയ തിരക്കില്ലാത്ത കില്ലിയൂർ വെള്ളച്ചാട്ടവും ലേഡീസ് സീറ്റ് വ്യൂ പോയിന്റും യൂറോപ്യൻ രീതിയിലുള്ള കാഴ്ചകളാണ് സമ്മാനിക്കുക. തണുത്ത കാലവസ്ഥയും കുളി‍ർകാറ്റും യേ‍ർക്കാഡിനെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടയിടമാക്കി മാറ്റുന്നു. 

5) കൂനൂർ

മനോഹരമായ തേയില തോട്ടങ്ങളും കോട്ടേജുകളുമൊക്കെയായി സഞ്ചാരികളെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് കൂനൂർ. സിംസ് പാർക്ക്, ബൊട്ടാണിക്കൽ ഗാർഡൻ, ഹെറിറ്റേജ് ബംഗ്ലാവുകൾ, യുനെസ്കോയുടെ പട്ടികയിലിടം പിടിച്ച നീലഗിരി മൗണ്ടൻ റെയിൽവേ തുടങ്ങിയവ കൂനൂർ യാത്രയ്ക്ക് ഒരു പഴയ ഇംഗ്ലീഷ് ഗ്രാമീണ അനുഭവം തന്നെ സമ്മാനിക്കും. ലാംസ് റോക്ക്, ഡോൾഫിൻ റോക്ക് എന്നീ സ്ഥലങ്ങളും മിസ്സാക്കരുത്. 

6) വാഗമൺ

വാഗമണ്ണിലെ പുൽമേടുകളും കോടമഞ്ഞ് മൂടിയ താഴ്വരകളും കണ്ണിന് കുളിർമയേകുന്ന കാഴ്ചകളാണ്. ഇവിടെയുള്ള പൈൻ മരങ്ങളുടെ ദൃശ്യങ്ങൾ ഐറിഷ് പ്രദേശങ്ങളുമായി സാമ്യം തോന്നിപ്പിക്കും. പാരാഗ്ലൈഡിംഗ്, ട്രെക്കിംഗ്, റോക്ക് ക്ലൈംബിംഗ് എന്നീ സാഹസിക വിനോദങ്ങളും വാഗമണ്ണിലുണ്ട്. കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന തേയില തോട്ടങ്ങൾക്ക് നടുവിലൂടെയുള്ള ഒരു ഡ്രൈവ്, അത് നൽകുന്ന ഫീൽ ഒന്ന് തന്നെയാണ്. 

READ MORE: ഇടതൂർന്ന് നിൽക്കുന്ന കാടും ട്രക്കിംഗും പിന്നെ ഒരു വെള്ളച്ചാട്ടവും; ഇത് അനന്തപുരിയുടെ സ്വന്തം കല്ലാർ മീൻമുട്ടി

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ