1695ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനി പണികഴിപ്പിച്ച കോട്ട; ഇന്നും തലയെടുപ്പോടെ അഞ്ചുതെങ്ങ്

Published : Feb 22, 2025, 10:46 PM IST
1695ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനി പണികഴിപ്പിച്ച കോട്ട; ഇന്നും തലയെടുപ്പോടെ അഞ്ചുതെങ്ങ്

Synopsis

അഞ്ച് തെങ്ങുകൾ നിന്നിരുന്ന കരപ്രദേശമായിരുന്നതിനാലാണ് ഈ സ്ഥലത്തിന് അഞ്ചുതെങ്ങ് എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു. 

തിരുവനന്തപുരം ജില്ലയിലെ ചരിത്ര സ്മാരകങ്ങളിലൊന്നാണ് അഞ്ചുതെങ്ങ് കോട്ട. ചിറയന്‍കീഴ് താലൂക്കിലെ ഒരു കടലോര ഗ്രാമമാണ് അഞ്ചുതെങ്ങ്. ഈസ്റ്റ് ഇന്ത്യാ കമ്പനി കേരളവുമായി നടത്തിയ ആദ്യ വ്യാപാര ഉടമ്പടിയുടെ പ്രതീകമായാണ് ചരിത്രത്തിൽ അഞ്ചുതെങ്ങ് കോട്ട അടയാളപ്പെടുത്തിയിരിക്കുന്നത്. 

വ്യാപാര ആവശ്യത്തിനായി ഇം​ഗ്ലീഷുകാർക്ക് ആറ്റിങ്ങൽ റാണി നൽകിയ സ്ഥലമായിരുന്നു അഞ്ചുതെങ്ങ്. അഞ്ച് തെങ്ങുകൾ നിന്നിരുന്ന കരപ്രദേശമായിരുന്നതിനാലാണ് ഈ സ്ഥലത്തിന് അഞ്ചുതെങ്ങ് എന്ന പേര് വന്നതെന്ന് കരുതുന്നു. ഇവിടെ പണിത കോട്ടയ്ക്കും അതേ പേര് തന്നെയായി. ഇംഗ്ലീഷുകാർ പണിത ഈ കോട്ട പിന്നീട് പല തവണ വിദേശ ശക്തികളുടെ ആക്രമണത്തിനിരയായി.

ഇന്ന് ഇത് കടലിനോട് ചേർന്ന് കിടക്കുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്. വർക്കലയിൽ നിന്ന് ഏറെ അകലെയല്ല എന്നുളളതും വിനോദ സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു.

എങ്ങനെ എത്താം

അടുത്തുളള റെയിൽവേ സ്റ്റേഷൻ: വർക്കല - 12 കി.മീ 
വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം - 35 കി.മീ

READ MORE: 'മരിച്ച ലണ്ടൻകാരിയെ കാണുന്ന നാട്ടുകാർ, മലയാളി പെൺകുട്ടിയുടെ അസ്വാഭാവിക ഇംഗ്ലീഷ്' ബോണക്കാട്ടെ 'പ്രേതബംഗ്ലാവ്'

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ